30 March 2022 2:33 AM GMT
Agriculture and Allied Industries
അഗ്രി-ഡെറിവേറ്റീവുകളെക്കുറിച്ച് അറിയാൻ എൻസിഡിഎക്സിൻറെ കോൾ സെന്റർ
MyFin Desk
Summary
ഡെൽഹി: കർഷകർക്ക് അഗ്രി-ഡെറിവേറ്റീവുകളെക്കുറിച്ചും അനുബന്ധ മാർക്കറ്റ് സേവനങ്ങളെക്കുറിച്ചും അറിവ് നൽകുന്നതിനായി അഗ്രി-കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എൻസിഡിഎക്‌സും അതിന്റെ ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ഫണ്ട് ട്രസ്റ്റും (ഐപിഎഫ്‌ടി) കോൾ സെന്റർ ആരംഭിച്ചു. വിനിമയ പ്രവർത്തനങ്ങൾ, ഉൽപ്പന്നവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ, സ്‌പോട്ട് വിലകൾ, ഡെലിവറി, സെറ്റിൽമെന്റുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച എല്ലാത്തരം വിവരങ്ങളും തത്സമയ അടിസ്ഥാനത്തിൽ ലഭിക്കാൻ കർഷകരെയും കർഷക ഉൽപാദക സംഘടനകളെയും (എഫ്‌പിഒ) ഈ സംരംഭം സഹായിക്കും. കർഷകരെയും എഫ്‌പിഒകളെയും ഡെറിവേറ്റീവ് മാർക്കറ്റിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള വിവരങ്ങൾ നൽകുന്ന ഇത്തരത്തിലുള്ള […]
ഡെൽഹി: കർഷകർക്ക് അഗ്രി-ഡെറിവേറ്റീവുകളെക്കുറിച്ചും അനുബന്ധ മാർക്കറ്റ് സേവനങ്ങളെക്കുറിച്ചും അറിവ് നൽകുന്നതിനായി അഗ്രി-കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എൻസിഡിഎക്‌സും അതിന്റെ ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ഫണ്ട് ട്രസ്റ്റും (ഐപിഎഫ്‌ടി) കോൾ സെന്റർ ആരംഭിച്ചു. വിനിമയ പ്രവർത്തനങ്ങൾ, ഉൽപ്പന്നവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ, സ്‌പോട്ട് വിലകൾ, ഡെലിവറി, സെറ്റിൽമെന്റുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച എല്ലാത്തരം വിവരങ്ങളും തത്സമയ അടിസ്ഥാനത്തിൽ ലഭിക്കാൻ കർഷകരെയും കർഷക ഉൽപാദക സംഘടനകളെയും (എഫ്‌പിഒ) ഈ സംരംഭം സഹായിക്കും.
കർഷകരെയും എഫ്‌പിഒകളെയും ഡെറിവേറ്റീവ് മാർക്കറ്റിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള വിവരങ്ങൾ നൽകുന്ന ഇത്തരത്തിലുള്ള ആദ്യത്തെ കോൾ സെന്റർ ഇതായിരിക്കുമെന്നും ഈ സൗകര്യം എൻസിഡിഎക്‌സിനും കർഷകർക്കും ഇടയിലുള്ള വിടവ് നികത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എൻസിഡിഎക്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അരുൺ റസ്‌തെ പറഞ്ഞു. രാജ്യത്തെ കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തെ ഇത്തരത്തിൽ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണെന്നും ഈ വിലയേറിയ സംരംഭത്തിന് എൻസിഡിഎക്‌സിനേയും കർഷക സമൂഹത്തേയും താൻ അഭിനന്ദിക്കുന്നുവെന്നും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) എക്‌സിക്യൂട്ടീവ് ഡയറക്ടർ വി എസ് സുന്ദരേശൻ പറഞ്ഞു. ഇത്തരം ഡെറിവേറ്റീവുകൾ കർഷകർക്ക് ഫലപ്രദമായ റിസ്ക് മാനേജ്മെന്റ് ടൂളുകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എൻസിഡിഎക്‌സ് അനുസരിച്ച്, കോൾ സെന്ററിൽ ലഭ്യമായ വിവരങ്ങൾ ഡെറിവേറ്റീവ് ട്രേഡിംഗിൽ മാത്രമായി പരിമിതപ്പെടുത്തില്ല, മുഴുവൻ കാർഷിക മൂല്യ ശൃംഖലയുമായി കർഷകരെ ബന്ധിപ്പിക്കുന്നതിന് ഇത് എൻസിഡിഎക്‌സ് ഗ്രൂപ്പിന് കീഴിലുള്ള ഇലക്ട്രോണിക് നെഗോഷ്യബിൾ വെയർഹൗസ് രസീത് അടിസ്ഥാനമാക്കിയുള്ള ധനസഹായം, ലേലത്തിലൂടെയും റിവേഴ്‌സ് ലേലത്തിലൂടെയും ഇലക്ട്രോണിക് സ്പോട്ട് ട്രേഡിംഗ് എന്നിവയും വാഗ്ദാനം ചെയ്യും.