7 April 2022 8:38 AM GMT
Summary
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ- ടെക്നോളജി- മേക്കർ ഫെസ്റ്റായ കേരള ഇന്നോവേഷൻ വീക്ക് മേയ് 22 മുതൽ 28 വരെ കൊച്ചിയിലെ ടെക്നോളജി ഇനോവേഷൻ സോണിൽ നടക്കും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ ആശയങ്ങൾ പരിപാടിയിൽ അവതരിപ്പിക്കും. 5000 ത്തിലധികം പേർ പദ്ധതിയുടെ ഭാഗമാകും. കളമശ്ശേരിയിലെ ടെക്നോളജി ഇന്നോവേഷൻ സോണിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പരിപാടിയുടെ ലോഗോ പുറത്തിറക്കി. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ നൂതനാശയദാതാക്കൾ, 40 […]
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ- ടെക്നോളജി- മേക്കർ ഫെസ്റ്റായ കേരള ഇന്നോവേഷൻ വീക്ക് മേയ് 22 മുതൽ 28 വരെ കൊച്ചിയിലെ ടെക്നോളജി ഇനോവേഷൻ സോണിൽ നടക്കും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ ആശയങ്ങൾ പരിപാടിയിൽ അവതരിപ്പിക്കും. 5000 ത്തിലധികം പേർ പദ്ധതിയുടെ ഭാഗമാകും.
കളമശ്ശേരിയിലെ ടെക്നോളജി ഇന്നോവേഷൻ സോണിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പരിപാടിയുടെ ലോഗോ പുറത്തിറക്കി. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ നൂതനാശയദാതാക്കൾ, 40 ലധികം പ്രഭാഷകർ, 30 ഓളം പാർട്നേഴ്സ്, 25 ൽ പരം നൂതനാശയ ഗ്രൂപ്പുകൾ, 20 ലധികം
വിവിധ പരിപാടികൾ എന്നിവയുണ്ടാകും.
ഡിസൈൻ-ടെക്നോളജി-മേക്കർ ഫെസ്റ്റ് ഉച്ചകോടി, പരിശീലന കളരികൾ, ഹാക്കത്തോൺ, വിമൻ ഇൻ ടെക്, വിവിധ ഉത്പന്നങ്ങളുടെ പ്രദർശനങ്ങൾ, ഇൻവസ്റ്റെർ കഫെ, കലാപരിപാടികൾ, ഫുഡ് ഫെസ്റ്റിവൽ, തുടങ്ങിയവ ഈ മേളയുടെ ഭാഗമാണ്.
പരസ്പര സഹകരണത്തോടെയുള്ള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ് യുഎം പരിപാടി അവതരിപ്പിക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിൻറെ കൊച്ചിയിലെ ഗ്ലോബൽ ഷോപ്പേഴ്സിൻറെ സഹകരണവും ഈ ഉദ്യമത്തിനുണ്ട്. കേരളത്തിലെ സാമ്പത്തിക രംഗം പുതുമയുള്ള ആശയങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കി മാറ്റുകയാണ് ഇത്തരം പദ്ധതികളിലൂടെ ശ്രമിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://iwkerala.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.