image

31 Jan 2022 8:45 AM GMT

Technology

ഗൂഗിള്‍ പൂനയില്‍ പുതിയ ഓഫീസ് തുറക്കുന്നു

MyFin Bureau

ഗൂഗിള്‍ പൂനയില്‍ പുതിയ ഓഫീസ് തുറക്കുന്നു
X

Summary

ടെക് ഭീമന്മാരിലെ പ്രധാനിയായ ഗൂഗിള്‍ 2022 ന്റെ പകുതിയോടെ ഇന്ത്യയില്‍ പുതിയ ഓഫീസ് തുറക്കുന്നു. മഹാരാഷ്ട്രയിലെ പൂനയിലാണ് ഓഫീസ് ആരംഭിക്കുന്നത്. ക്ലൗഡ് ഡിവിഷനിലേക്കാണ് ഈ ഓഫീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനാായി ടെക്നിക്കല്‍ സൊല്യൂഷന്‍സ് സ്‌പെഷ്യലിസ്റ്റുകളെ നിയമിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ വിവിധ തസ്തികളിലേക്കുള്ള ആളുകളെ തേടുന്ന പരസ്യവും ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്. ക്ലൗഡ് പ്രൊഡക്റ്റ് എഞ്ചിനീയറിംഗ്, ടെക്നിക്കല്‍ സപ്പോര്‍ട്ട്, ഗ്ലോബല്‍ ഡെലിവറി സെന്റര്‍ ഓര്‍ഗനൈസേഷനുകള്‍ എന്നിവയിലേക്കും മിടുക്കരായ ടെക്കികളെ തേടുകയാണ് ഗൂഗിള്‍. ഗുഡ്ഗാവ്, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഇതിനോടകം […]


ടെക് ഭീമന്മാരിലെ പ്രധാനിയായ ഗൂഗിള്‍ 2022 ന്റെ പകുതിയോടെ ഇന്ത്യയില്‍ പുതിയ ഓഫീസ് തുറക്കുന്നു. മഹാരാഷ്ട്രയിലെ പൂനയിലാണ് ഓഫീസ് ആരംഭിക്കുന്നത്. ക്ലൗഡ് ഡിവിഷനിലേക്കാണ് ഈ ഓഫീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനാായി ടെക്നിക്കല്‍ സൊല്യൂഷന്‍സ് സ്‌പെഷ്യലിസ്റ്റുകളെ നിയമിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ വിവിധ തസ്തികളിലേക്കുള്ള ആളുകളെ തേടുന്ന പരസ്യവും ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്. ക്ലൗഡ് പ്രൊഡക്റ്റ് എഞ്ചിനീയറിംഗ്, ടെക്നിക്കല്‍ സപ്പോര്‍ട്ട്, ഗ്ലോബല്‍ ഡെലിവറി സെന്റര്‍ ഓര്‍ഗനൈസേഷനുകള്‍ എന്നിവയിലേക്കും മിടുക്കരായ ടെക്കികളെ തേടുകയാണ് ഗൂഗിള്‍.

ഗുഡ്ഗാവ്, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഇതിനോടകം തന്നെ റിക്രൂട്ടിംഗ് ആരംഭിച്ചു. ഈ രംഗത്ത് ഗൂഗിള്‍ ഇപ്പോള്‍ വളരെ ഊര്‍ജ്ജസ്വലമായ ടീമിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് എന്നതാണ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാന നേതൃസ്ഥാനങ്ങളിലേക്ക് നിയമിക്കുന്നവരെ ഉപയോഗിച്ച് ഗൂഗിള്‍ ക്ലൗഡ് ഡിവിഷനായി പുതിയ ടീം ഒരുങ്ങുകയാണ്. ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നതിലൂടെ, ആമസോണ്‍ മൈക്രോസോഫ്റ്റ് എന്നിവയുമായി മത്സരിക്കാനുള്ള പോര്‍ക്കളത്തിലേക്ക് തയ്യാറെടുക്കുകയാണ് ഗൂഗിള്‍.

'ഒരു ഐടി ഹബ്ബ് എന്ന നിലയില്‍, പൂനെയിലേക്കുള്ള ഞങ്ങളുടെ വളര്‍ച്ച വര്‍ദ്ധിച്ചുവരുന്ന ഉപഭോക്താക്കളിലേക്ക് വേരിറക്കാനും വിപുലമായ ക്ലൗഡ് കമ്പ്യൂട്ടിംഗ് സൊല്യൂഷനുകളും സേവനങ്ങളും വികസിപ്പിക്കുന്നതിനും സഹായകമാകും. ഇതിലൂടെ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാനും ഞങ്ങളെ പ്രാപ്തരാക്കും.' ഇന്ത്യയിലെ ക്ലൗഡ് എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് അനില്‍ ബന്‍സാലി പറഞ്ഞു.

ഗൂഗിള്‍ ക്ലൗഡിന്റെ ഗ്ലോബല്‍ എന്‍ജിനീയറിങ് ടീമുകളുമായി സഹകരിച്ചാണ് നൂതന എന്റര്‍പ്രൈസ് ക്ലൗഡ് സാങ്കേതികവിദ്യകള്‍ കെട്ടിപ്പടുക്കുന്നതിനായുള്ള ഇന്ത്യന്‍ ടീമിനെ ഒരുക്കുന്നത്.