image

21 Aug 2022 12:55 AM GMT

Aviation

എയര്‍ ഇന്ത്യ അഴിച്ചു പണിഞ്ഞു ടാറ്റ; 24 പുതിയ ആഭ്യന്തര സർവീസുകൾ

MyFin Bureau

എയര്‍ ഇന്ത്യ അഴിച്ചു പണിഞ്ഞു ടാറ്റ; 24 പുതിയ ആഭ്യന്തര സർവീസുകൾ
X

Summary

ഡെല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ 24 പുതിയ ഫ്‌ളൈറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് ടാറ്റായുടെ കീഴിലുള്ള എയര്‍ ഇന്ത്യ. മുംബൈ,ഡെല്‍ഹി, ബംഗളൂരു, ചെന്നൈ എന്നിവയുള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ സര്‍വീസുകൾ. ഡല്‍ഹിയില്‍ നിന്ന് മുംബൈ, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ രണ്ട് പുതിയ സര്‍വീസുകള്‍ വീതം പ്രഖ്യാപിച്ചു. കൂടാതെ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും മുംബൈ-ബംഗളൂരു റൂട്ടിലും, അഹമ്മദാബാദ്-പൂനെ റൂട്ടിലും എയർ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 'ഈ വിപുലീകരണം പ്രധാന മെട്രോകള്‍ തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുകയും […]


ഡെല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ 24 പുതിയ ഫ്‌ളൈറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് ടാറ്റായുടെ കീഴിലുള്ള എയര്‍ ഇന്ത്യ. മുംബൈ,ഡെല്‍ഹി, ബംഗളൂരു, ചെന്നൈ എന്നിവയുള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ സര്‍വീസുകൾ.

ഡല്‍ഹിയില്‍ നിന്ന് മുംബൈ, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ രണ്ട് പുതിയ സര്‍വീസുകള്‍ വീതം പ്രഖ്യാപിച്ചു. കൂടാതെ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും മുംബൈ-ബംഗളൂരു റൂട്ടിലും, അഹമ്മദാബാദ്-പൂനെ റൂട്ടിലും എയർ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

'ഈ വിപുലീകരണം പ്രധാന മെട്രോകള്‍ തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുകയും എയര്‍ ഇന്ത്യയുടെ ആഭ്യന്തര, അന്തര്‍ദേശീയ നെറ്റ്വര്‍ക്കുകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ ആറ് മാസമായി, എയര്‍ ഇന്ത്യ, പങ്കാളികളുമായി ചേര്‍ന്ന് വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്നു. ഈ ശ്രമം ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നതില്‍ സന്തോഷമുണ്ട്,' എയര്‍ ഇന്ത്യയുടെ എംഡിയും സിഇഒയുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.

നിലവില്‍, എയര്‍ ഇന്ത്യയുടെ ചെറിയ ബോഡി ഫ്‌ളീറ്റിൽ 70 വിമാനങ്ങളുണ്ട്. അതില്‍ 54 എണ്ണം പ്രവര്‍ത്തനക്ഷമമാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ, ശേഷിക്കുന്ന 16 വിമാനങ്ങള്‍ ക്രമേണ വീണ്ടും സര്‍വീസില്‍ പ്രവേശിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

200ലധികം പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ ആലോചിക്കുന്നുണ്ടെന്നും അവയില്‍ 70 ശതമാനവും ചെറിയ ബോഡികളോടെയുള്ള വിമാനങ്ങളാണെന്നും കമ്പനി വ്യത്തങ്ങള്‍ സൂചിപ്പിച്ചു.

നിലവിലുള്ള പരിശീലനം ലഭിച്ച പൈലറ്റുമാരെ വിരമിക്കലിന് ശേഷം അവരുടെ സർവീസ് കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് വര്ഷം കൂടി നീട്ടാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.