image

2 July 2022 6:06 AM GMT

Banking

രുചികളുടെ പുതു ലോകം തുറന്ന് പ്രശസ്ത ഫുഡ് ബ്രാന്‍ഡുകൾ ഇന്ത്യയിലെത്തുന്നു

MyFin Desk

രുചികളുടെ പുതു ലോകം തുറന്ന് പ്രശസ്ത ഫുഡ് ബ്രാന്‍ഡുകൾ ഇന്ത്യയിലെത്തുന്നു
X

Summary

ഇന്ത്യന്‍ മണ്ണില്‍ ആഡംബര ബ്രാന്‍ഡുകള്‍ക്ക് എക്കാലത്തും മികച്ച മാര്‍ക്കറ്റാണ് ലഭിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറി വരുമ്പോള്‍ വിദേശ ഫുഡ് ബ്രാന്‍ഡ് ഉള്‍പ്പടെയുള്ളവയ്ക്ക് മികച്ച അവസരങ്ങള്‍ കൂടി ഒരുക്കുകയാണ്. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ അനറോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി സഹകരിച്ച് ഒട്ടേറെ ലക്ഷ്വറി ഭക്ഷ്യ കമ്പനികളാണ് ഇന്ത്യയിലേക്ക് വരുന്നത്. പ്രെറ്റ് എ മാന്‍ജര്‍, ടിം ഹോര്‍ട്ടോണ്‍സ്, പോപ്‌ഐയ്ത് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയിലേക്ക് ഉടൻതന്നെ എത്തുന്നു. മുംബൈയിലെ ജിയോ വേള്‍ഡ് പ്ലാസായില്‍ […]


ഇന്ത്യന്‍ മണ്ണില്‍ ആഡംബര ബ്രാന്‍ഡുകള്‍ക്ക് എക്കാലത്തും മികച്ച മാര്‍ക്കറ്റാണ് ലഭിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറി വരുമ്പോള്‍ വിദേശ ഫുഡ് ബ്രാന്‍ഡ് ഉള്‍പ്പടെയുള്ളവയ്ക്ക് മികച്ച അവസരങ്ങള്‍ കൂടി ഒരുക്കുകയാണ്. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ അനറോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി സഹകരിച്ച് ഒട്ടേറെ ലക്ഷ്വറി ഭക്ഷ്യ കമ്പനികളാണ് ഇന്ത്യയിലേക്ക് വരുന്നത്. പ്രെറ്റ് എ മാന്‍ജര്‍, ടിം ഹോര്‍ട്ടോണ്‍സ്, പോപ്‌ഐയ്ത് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയിലേക്ക് ഉടൻതന്നെ എത്തുന്നു. മുംബൈയിലെ ജിയോ വേള്‍ഡ് പ്ലാസായില്‍ ഉള്‍പ്പടെ ഒട്ടേറെ ഷോറൂമുകള്‍ ഉടന്‍ എത്തുമെന്നാണ് സൂചന. റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡ് (RBL) ബ്രിട്ടീഷ് സാൻഡ്‌വിച്ച്, കോഫി ശൃംഖലയായ പ്രെറ്റ് എ മാന്‍ജറുമായി ഇതിനുള്ള പങ്കാളിത്തത്തിൽ ഏർപ്പെട്ടു.

ഈ ദീർഘകാല മാസ്റ്റർ ഫ്രാഞ്ചൈസി പങ്കാളിത്തത്തോടെ, പ്രധാന നഗരങ്ങളിലും ട്രാവൽ ഹബുകളിലും തുടങ്ങി രാജ്യത്തുടനീളം ഭക്ഷ്യ ശൃംഖല തുറക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര പ്രീമിയം റീട്ടെയിലർ എന്ന നിലയിൽ റിലയൻസ് 14 വർഷമായി രാജ്യത്ത് ആഗോള ബ്രാൻഡുകളെ പരിപോഷിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതായി കമ്പനി അവകാശപ്പെട്ടു. 2023 മാർച്ചിന് മുമ്പ് ആദ്യ ഔട്ട്‌ലെറ്റ് മുംബൈയിൽ തുറക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മെട്രോയ്ക്ക് പുറത്തും വന്‍കിട സ്‌റ്റോറുകളും ആരംഭിക്കാനുള്ള നീക്കം പല കമ്പനികളും നടത്തുന്നുണ്ട്. നെക്‌സസ് മാളുകളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒട്ടേറെ വിദേശ ബ്രാന്‍ഡുകള്‍ എത്തിയിട്ടുണ്ട്. ഫാഷന്‍ ബ്രാന്‍ഡായ യുണിക്ലോ ഉള്‍പ്പടെയുള്ളവ ഇതിനുള്ള ഉദാഹരണമാണ്.