17 Feb 2022 5:33 AM GMT
Summary
ഒട്ടാവ : കാനേഡിയന്‍ പി ആര്‍ സ്വപ്‌നം കാണുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നാലു ലക്ഷത്തിലധികം ആളുകള്‍ക്ക് ഈ വര്‍ഷം തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിച്ചേക്കും. കാനഡ സ്വപ്‌നം കണ്ട് കഴിഞ്ഞിരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തിരിച്ചടിയായിരുന്നു 2019 ഡിസംബറില്‍ ആരംഭിച്ച കോവിഡ് മഹാമാരി. 2020ല്‍ 3.4 ലക്ഷം കുടിയേറ്റക്കാരെയാണ് കാനഡ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഒട്ടേറെ ആളുകള്‍ക്ക് അവസരം നഷ്ടമായി. വെറും 1.84 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് 2020ല്‍ […]
ഒട്ടാവ : കാനേഡിയന്‍ പി ആര്‍ സ്വപ്‌നം കാണുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നാലു ലക്ഷത്തിലധികം ആളുകള്‍ക്ക് ഈ വര്‍ഷം തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിച്ചേക്കും. കാനഡ സ്വപ്‌നം കണ്ട് കഴിഞ്ഞിരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തിരിച്ചടിയായിരുന്നു 2019 ഡിസംബറില്‍ ആരംഭിച്ച കോവിഡ് മഹാമാരി. 2020ല്‍ 3.4 ലക്ഷം കുടിയേറ്റക്കാരെയാണ് കാനഡ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഒട്ടേറെ ആളുകള്‍ക്ക് അവസരം നഷ്ടമായി. വെറും 1.84 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് 2020ല്‍ കാനഡയിലേക്ക് കുടിയേറാന്‍ സാധിച്ചത്.
എന്നാല്‍ 2021ല്‍ നാലു ലക്ഷം ആളുകള്‍ക്ക് കുടിയേറാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തില്‍ കാനഡ വിജയം കണ്ടു. ഇതിന് പിന്നാലെയാണ് 2022ല്‍ 4.11 ലക്ഷം പുതിയ കുടിയേറ്റക്കാരെ കാനഡ ലക്ഷ്യമിടുന്നത്. 2023 ആകുമ്പോള്‍ ഇത് 4.21 ലക്ഷം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ആരംഭിക്കുന്നതിന് മുന്‍പ് പ്രതിമാസം 25000 മുതല്‍ 35000 കുടിയേറ്റക്കാരെ വരെ കാനഡ സ്വാഗതം ചെയ്തിരുന്നു. പിന്നീട് ഈ കണക്കിനടുത്ത് എത്തിയത് 2021 ജൂണിലാണ്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവുമധികം കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത വര്‍ഷമാണ് 2021 എന്നും ഇത് ചരിത്ര നിമിഷമാണെന്നും കാനഡ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി സീന്‍ ഫ്രേസര്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് ഇപ്പോഴും കാനഡയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോഴും 2021 ഡിസംബറില്‍ മാത്രമായി 55000 പേര്‍ക്കാണ് കുടിയേറ്റത്തിന് അവസരമൊരുക്കിയത്. ഓരോ വര്‍ഷവും കാനേഡിയന്‍ പി ആര്‍ ലഭിക്കുന്നവരില്‍ 40 ശതമാനത്തോളം ഇന്ത്യക്കാരാണ്.