image

27 Feb 2025 10:03 AM GMT

Economy

സമ്പദ് വ്യവസ്ഥ തിരിച്ചു വരവ് നടത്തുമെന്ന് സര്‍ക്കാര്‍

MyFin Desk

government says economy will bounce back
X

Summary

  • പാദഫലം വെള്ളിയാഴ്ച പുറത്ത് വിടും
  • പ്രതീക്ഷിക്കുന്ന വളര്‍ച്ച 6.3 മുതല്‍ 6.5% വരെ


മൂന്നാം പാദത്തില്‍ സമ്പദ് വ്യവസ്ഥ തിരിച്ച് വരവ് നടത്തുമെന്ന് സര്‍ക്കാര്‍. പാദഫലം വെള്ളിയാഴ്ച പുറത്ത് വിടും. പ്രതീക്ഷിക്കുന്നത് 6.3 മുതല്‍ 6.5% വരെ വളര്‍ച്ച.

ആഭ്യന്തര ഉപഭോഗം മെച്ചപ്പെട്ടെന്ന വിലയിരുത്തലാണ് ഇതിന് കാരണം. മെച്ചപ്പെട്ട ഖാരിഫ് വിള ഉല്‍പ്പാദനം, ഉത്സവകാല ഡിമാന്‍ഡ് എന്നിവയും കരുത്തായിട്ടുണ്ട്. ഇതിന്റെയെല്ലാം പ്രതിഫലനം മൂന്നാംപാദത്തില്‍ അറിയാന്‍ സാധിക്കുമെന്നും കേന്ദ്ര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ വളര്‍ച്ച 8.6 ശതമാനമായിരുന്നു. അതിന് ശേഷം വളര്‍ച്ച നിരക്കില്‍ ഇടിവാണ് നേരിട്ടത്. ഇത്തവണ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ അത് 5.4 ശതമാനമായി കുറഞ്ഞു. ആഭ്യന്തര ഉപഭോഗത്തിലെ ഇടിവാണ് ഇതിന് കാരണമായതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം, വളര്‍ച്ചാ നിരക്ക് ആറ് ശതമാനം കടക്കില്ലെന്ന നിഗമനമാണ് നോമുറ പുറത്ത് വിട്ടിരിക്കുന്നത്. 5.8 ശതമാനാണ് നോമുറയുടെ പ്രവചനം. 2025 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6 ശതമാനവും 2026ല്‍ 5.9 ശതമാനവുമായിരിക്കുമെന്നുമാണ് നോമുറയുടെ പ്രവചനം. കോര്‍പറേറ്റ് വരുമാനം ഉയരാത്തവും സേവന മേഖല വേണ്ടത്ര ഉണര്‍വിലേക്ക് എത്താത്തത് വെല്ലുവിളിയാണെന്നും നോമുറ ചൂണ്ടികാണിക്കുന്നു.