15 July 2022 1:20 AM GMT
Summary
ഉയര്‍ന്ന ചെലവുകള്‍ മൂലം ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്സിന് (ടിഎസ്എല്‍പി) 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 331.09 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 331.60 രൂപയായിരുന്നു. 2021 ജൂണില്‍ അവസാനിച്ച പാദത്തിലെ മൊത്തം വരുമാനം 1,726.82 കോടി രൂപയില്‍ നിന്ന് 2,154.78 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ചെലവ് 1,282.59 കോടി രൂപയില്‍ നിന്ന് 2,489.58 കോടി രൂപയായി ഉയര്‍ന്നു. […]
ഉയര്‍ന്ന ചെലവുകള്‍ മൂലം ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്സിന് (ടിഎസ്എല്‍പി) 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 331.09 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 331.60 രൂപയായിരുന്നു.
2021 ജൂണില്‍ അവസാനിച്ച പാദത്തിലെ മൊത്തം വരുമാനം 1,726.82 കോടി രൂപയില്‍ നിന്ന് 2,154.78 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ചെലവ് 1,282.59 കോടി രൂപയില്‍ നിന്ന് 2,489.58 കോടി രൂപയായി ഉയര്‍ന്നു.
ടാറ്റ സ്റ്റീലിന്റെ ഒരു അനുബന്ധ സ്ഥാപനമായ ടിഎസ്എല്‍പി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് സ്പെഷ്യല്‍ സ്റ്റീല്‍ ആന്‍ഡ് മര്‍ച്ചന്റ് ഡയറക്ട് റെഡ്യൂസ്ഡ് അയേണ്‍ (സ്‌പോഞ്ച് അയേണ്‍) കമ്പനികളില്‍ ഒന്നാണ്. ടാറ്റ സ്റ്റീല്‍ അടുത്തിടെ ഒഡീഷ ആസ്ഥാനമായുള്ള എന്‍ഐഎന്‍എല്‍ സ്റ്റീല്‍ മില്‍ ടിഎസ്എല്‍പി വഴി 12,000 കോടി രൂപയ്ക്ക് ഏറ്റെടുത്തുത്തിരുന്നു.