13 April 2023 11:45 AM GMT
Summary
പാദാടിസ്ഥാനത്തിൽ 7 ശതമാനം ഇടിവ്
മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഇൻഫോസിസിന്റെ കൺസോളിഡേറ്റഡ് അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 7.8 ശതമാനം വർധിച്ചു. അറ്റാദായം മുൻവർഷം റിപ്പോർട്ട് ചെയ്ത 5696 കോടി രൂപയിൽ നിന്ന് 6128 കോടി രൂപയായി. കൺസോളിഡേറ്റഡ് വരുമാനം 16 ശതമാനം വർധിച്ച് 37441 കോടി രൂപയായി.
എന്നാൽ വിപണിയെ നിരാശപ്പെടുത്തി കൊണ്ടുള്ള ഫലങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തൊട്ടു മുൻപുള്ള പാദത്തിൽ റിപ്പോർട്ട് ചെയ്‌തതിൽ നിന്നും 7 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ ഉണ്ടായത്.
ഇതോടെ 2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 9 ശതമാനം വർധിച്ച് 24095 കോടി രൂപയും വരുമാനം 20.7 ശതമാനം വർധിച്ച് 146767 കോടി രൂപയുമായി.
കാര്യക്ഷമത, ചെലവ്, ഏകീകരണ അവസരങ്ങൾ എന്നിവയ്ക്കായി ക്ലയന്റുകളിൽ നിന്ന് അനുകൂലമായ സമീപനമാണെന്നും, അതിന്റെ ഫലമായി ശക്തമായ ഒരു വലിയ ഡീൽ പൈപ്പ്ലൈൻ ഉണ്ടെന്നും സി ഇ ഒയും എം ഡി യുമായ സലിൽ പരേഖ് പറഞ്ഞു.