15 July 2022 2:43 AM GMT
Summary
ആഗോള തലത്തില്‍ അതിവേഗം വളരുന്ന ഇന്ത്യന്‍ പരസ്യ വിപണി, 2022 ല്‍ 16 ശതമാനം വളര്‍ന്ന് 11.1 ബില്യണ്‍ (88,369 കോടി രൂപ)ഡോളറിലെത്തുമെന്നു റിപ്പോർട്ട്. ടെലിവിഷന്‍ രംഗത്ത് 14.5ഉം ഡിജിറ്റല്‍ മേഖലയില്‍ 31.6 ശതമാനവും വളരുമെന്ന് ഡെന്റ്‌റു ഗ്ലോബല്‍ ആഡ് സ്‌പെന്‍ഡ് ഫോര്‍കാസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ അയവു വന്നത് മൂലം യാത്ര, ഹോസ്പിറ്റാലിറ്റി, എന്നീ മേഖലകളില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാക്കി. ഒപ്പം എഡ്‌ടെക്, ഫിന്‍ടെക്, ഗെയിമിംഗ്, ക്രിപ്‌റ്റോ കറന്‍സി എന്നിവയുടെ ഓടി ടി പ്ലാറ്റഫോമിലുള […]
ആഗോള തലത്തില്‍ അതിവേഗം വളരുന്ന ഇന്ത്യന്‍ പരസ്യ വിപണി, 2022 ല്‍ 16 ശതമാനം വളര്‍ന്ന് 11.1 ബില്യണ്‍ (88,369 കോടി രൂപ)ഡോളറിലെത്തുമെന്നു റിപ്പോർട്ട്. ടെലിവിഷന്‍ രംഗത്ത് 14.5ഉം ഡിജിറ്റല്‍ മേഖലയില്‍ 31.6 ശതമാനവും വളരുമെന്ന് ഡെന്റ്‌റു ഗ്ലോബല്‍ ആഡ് സ്‌പെന്‍ഡ് ഫോര്‍കാസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ അയവു വന്നത് മൂലം യാത്ര, ഹോസ്പിറ്റാലിറ്റി, എന്നീ മേഖലകളില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാക്കി. ഒപ്പം എഡ്‌ടെക്, ഫിന്‍ടെക്, ഗെയിമിംഗ്, ക്രിപ്‌റ്റോ കറന്‍സി എന്നിവയുടെ ഓടി ടി പ്ലാറ്റഫോമിലുള വളര്‍ച്ചയും പരസ്യ വിപണിയ്ക്ക് അനുകൂലമായി.
ഡിജിറ്റല്‍ ഫസ്റ്റ് ബ്രാന്‍ഡുകളുടെയും കണ്‍സ്യൂമര്‍ ടെക് കമ്പനികളുടെയും പ്രധാന മാധ്യമമായതിനാല്‍ ഡിജിറ്റല്‍ മീഡിയക്ക് 33.4 ശതമാനം വിഹിതമാണുള്ളത്. പുതിയ കണ്ടെന്റുകളുടെ സംപ്രേഷണവും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോലുള്ള കായിക മത്സരങ്ങളും മൂലം ടി വിയ്ക്ക് 41.8 ശതമാനം വിഹിതം ലഭിക്കുന്നുണ്ട്. ഡിജിറ്റല്‍ പരസ്യമേഖലയ്ക്ക്, ടെലിവിഷന്‍ രംഗത്തേക്കാൾ ഇരട്ടി വളര്‍ച്ചയാണ് ഉണ്ടാകുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ചു ഭാവിയില്‍, ഓടിടി , കണക്റ്റഡ് ടി വി, ഓണ്‍ലൈന്‍ ഗെയിമിംഗ് , ഇ കൊമേഴ്സ് എന്നിവയിലാകും പ്രധാന വളര്‍ച്ചയുണ്ടാകുന്നത്. 2021ല്‍ ഇന്ത്യന്‍ പരസ്യ വിപണി ഏകദേശം 9.6 ബില്യണ്‍ ഡോളറായിരുന്നു. ഇത് 2023-ല്‍ 15.2 ശതമാനം വര്‍ധിച്ച് 12.8 ബില്യണ്‍ ഡോളറായും 15.7 ശതമാനം വര്‍ധിച്ച് 2024-ല്‍ 14.8 ബില്യണ്‍ ഡോളറായും വളരുമെന്ന് പ്രതീക്ഷിക്കുന്നു.