image

12 July 2022 4:54 AM GMT

Banking

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 200 കോടി നിക്ഷേപിക്കും : ബോഷ്

MyFin Desk

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 200 കോടി നിക്ഷേപിക്കും : ബോഷ്
X

Summary

 ഓട്ടോ ഘടകങ്ങളുടെ പ്രധാന നിര്‍മാതാക്കളായ ബോഷ് നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യകളിലും ഡിജിറ്റല്‍ മൊബിലിറ്റി മേഖലയിലും ഇന്ത്യയില്‍ വരുന്ന അഞ്ചു വര്‍ഷത്തില്‍ 200 കോടി രൂപ നിക്ഷേപിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സൗമിത്ര ഭട്ടാചാര്യ പറഞ്ഞു. കമ്പനി മുന്‍ സാമ്പത്തിക വര്‍ഷത്തിക്കാള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടയക്ക വളര്‍ച്ച നേടുമെന്ന പ്രതീക്ഷയിലാണ്. വിതരണ ശൃംഖലയിലെ പ്രതിസന്ധികള്‍, തുടരുന്ന ചിപ്പ് ക്ഷാമം, ചൈനയിലെ, പ്രത്യേകിച്ച് ഷാങ്ഹായിലെ കോവിഡ് ലോക്ഡൗണ്‍, യുക്രെയ്ന്‍ - റഷ്യ യുദ്ധത്തിലെ പ്രതിസന്ധികള്‍, അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിങ്ങനെ […]


ഓട്ടോ ഘടകങ്ങളുടെ പ്രധാന നിര്‍മാതാക്കളായ ബോഷ് നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യകളിലും ഡിജിറ്റല്‍ മൊബിലിറ്റി മേഖലയിലും ഇന്ത്യയില്‍ വരുന്ന അഞ്ചു വര്‍ഷത്തില്‍ 200 കോടി രൂപ നിക്ഷേപിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സൗമിത്ര ഭട്ടാചാര്യ പറഞ്ഞു.
കമ്പനി മുന്‍ സാമ്പത്തിക വര്‍ഷത്തിക്കാള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടയക്ക വളര്‍ച്ച നേടുമെന്ന പ്രതീക്ഷയിലാണ്. വിതരണ ശൃംഖലയിലെ പ്രതിസന്ധികള്‍, തുടരുന്ന ചിപ്പ് ക്ഷാമം, ചൈനയിലെ, പ്രത്യേകിച്ച് ഷാങ്ഹായിലെ കോവിഡ് ലോക്ഡൗണ്‍, യുക്രെയ്ന്‍ - റഷ്യ യുദ്ധത്തിലെ പ്രതിസന്ധികള്‍, അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിങ്ങനെ ലോകം നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണെന്നും ഭട്ടാചാര്യ പറഞ്ഞു. 2021-22 ല്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 11,104.7 കോടി രൂപയും നികുതിയ്ക്കുശേഷമുള്ള ലാഭം 1,217 കോടി രൂപയുമായിരുന്നു.
കാലാവസ്ഥാ അനുബന്ധ പ്രവര്‍ത്തനങ്ങള്‍, വൈദ്യുതീകരണം, ഓട്ടോമേഷന്‍, കണക്റ്റിവിറ്റി എന്നിവ കമ്പനിയുടെ വിപണികള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. കൂടാതെ, ശക്തമായ ഓര്‍ഡര്‍ ബുക്കുള്ള ഇലക്ട്രോമൊബിലിറ്റിയില്‍ ശക്തമായ ഒരു ഉത്പന്ന പോര്‍ട്ട്ഫോളിയോയും കമ്പനിക്കുണ്ട്. ഇന്ത്യയുടെ മൊബിലിറ്റിയെ വൃത്തിയുള്ളതും, സൗകര്യപ്രദവും, തിരക്കില്ലാത്തതുമാക്കി മാറ്റുന്നത് തുടരുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ബോഷ് ലിമിറ്റഡ് ചെയര്‍മാന്‍ മാര്‍ക്കസ് ബാംബര്‍ഗര്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടന്നുവരുമെങ്കിലും, 2030 വരെ 70 ശതമാനം മുതല്‍ 75 ശതമാനം വരെ വിഹിതമുള്ള ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്റെ (ഐസിഇ) ആധിപത്യം ബോഷ് ഇപ്പോഴും കാണുന്നുണ്ടെന്നും ബാംബര്‍ഗര്‍ പറഞ്ഞു.