image

5 April 2022 3:03 AM GMT

Fixed Deposit

പവര്‍ ഓഫ് അറ്റോര്‍ണി എന്നാല്‍ ഉടമസ്ഥാവകാശമോ? വസ്തു കൈമാറ്റം ചെയ്യാനാവുമോ?

MyFin Desk

പവര്‍ ഓഫ് അറ്റോര്‍ണി എന്നാല്‍ ഉടമസ്ഥാവകാശമോ? വസ്തു കൈമാറ്റം ചെയ്യാനാവുമോ?
X

Summary

കൊച്ചി : പവര്‍ ഓഫ് അറ്റോര്‍ണി എന്നത് ഒരു സ്ഥാപനത്തിന്റെയോ മറ്റ് സ്ഥാവര ജംഗമ വസ്തുവിന്റെയോ പൂര്‍ണ ഉടമസ്ഥാവകാശമാണോ ? ഈ ആശയക്കുഴപ്പം പലര്‍ക്കുമുണ്ട്. സ്വത്ത്, മറ്റ് രൂപത്തിലുള്ള ആസ്തികള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ തുടങ്ങിയവയിലൊക്കെ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാറുണ്ട് എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് കൈകാര്യ അധികാരം മാത്രമാണോ അതോ ഒരു ഉടമസ്ഥ അവകാശം കൂടിയാണോ? ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് സുപ്രീം കോടതി വിധി. പവര്‍ ഓഫ് അറ്റോര്‍ണി ലഭിച്ചു എന്ന ഒറ്റക്കാരണത്താല്‍ ആ […]


കൊച്ചി : പവര്‍ ഓഫ് അറ്റോര്‍ണി എന്നത് ഒരു സ്ഥാപനത്തിന്റെയോ മറ്റ് സ്ഥാവര ജംഗമ വസ്തുവിന്റെയോ പൂര്‍ണ ഉടമസ്ഥാവകാശമാണോ ? ഈ ആശയക്കുഴപ്പം...

കൊച്ചി : പവര്‍ ഓഫ് അറ്റോര്‍ണി എന്നത് ഒരു സ്ഥാപനത്തിന്റെയോ മറ്റ് സ്ഥാവര ജംഗമ വസ്തുവിന്റെയോ പൂര്‍ണ ഉടമസ്ഥാവകാശമാണോ ? ഈ ആശയക്കുഴപ്പം പലര്‍ക്കുമുണ്ട്. സ്വത്ത്, മറ്റ് രൂപത്തിലുള്ള ആസ്തികള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ തുടങ്ങിയവയിലൊക്കെ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാറുണ്ട് എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് കൈകാര്യ അധികാരം മാത്രമാണോ അതോ ഒരു ഉടമസ്ഥ അവകാശം കൂടിയാണോ? ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് സുപ്രീം കോടതി വിധി.

പവര്‍ ഓഫ് അറ്റോര്‍ണി ലഭിച്ചു എന്ന ഒറ്റക്കാരണത്താല്‍ ആ വസ്തു കൈമാറ്റം ചെയ്യാന്‍ അധികാരമില്ലെന്നാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയത്. വില്‍പനാധികാരം എന്ന വ്യവസ്ഥ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് കൈവശം വെച്ചിരിക്കുന്നയാള്‍ക്ക് ആ സ്വത്ത് വില്‍ക്കാന്‍ സാധിക്കൂ. മാത്രമല്ല വില്‍ക്കുമ്പോള്‍ അത് യഥാര്‍ത്ഥ ഉടമയുടെ അറിവോടും സമ്മതത്തോടും കൂടിയായിരിക്കണമെന്ന വ്യവസ്ഥയും ബാധകമാണ്.

കോഴിക്കോട് മാവൂര്‍ റോഡില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയ്ക്ക് സമീപം താമരശേരി റോമന്‍ കത്തോലിക്കാ രൂപത വാങ്ങിയ ഭൂമി സംബന്ധിച്ച കേസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാനായ കെ.പി നമ്പ്യാരുടെ ഭാര്യ ഉമാദേവിയാണ് സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമ. സ്ഥലം ഉമാദേവിയ്ക്ക് മടക്കി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, വി. രാമ സുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. സഹോദരിയായ റാണി സിദ്ധിന് ഉമാദേവി നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി പ്രകാരമാണ് ഭൂമിയുടെ കൈമാറ്റം നടന്നത്. എന്നാല്‍ ഇതില്‍ വില്‍പനാവകാശം സംബന്ധിച്ച വ്യവസ്ഥയില്ലായിരുന്നു. ഉമാദേവിയുടെ അറിവോടു കൂടിയായിരുന്നില്ല ഇടപാട് നടന്നത്.

കുടുംബ സ്വത്തില്‍ നിന്നും ലഭിച്ച ഓഹരിയുടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഉമാദേവി സഹോദരി റാണിയ്ക്ക് പവര്‍ ഓഫ് അറ്റോര്‍ണി വഴി അധികാരം നല്‍കിയത്. 1971ലായിരുന്നു ഇത്. 1985ല്‍ ഈ പവര്‍ ഓഫ് അറ്റോര്‍ണി റദ്ദാക്കിയെങ്കിലും അതിന് മുമ്പ് റാണി ഏതാനും ഭൂസ്വത്ത് പലര്‍ക്കായി വിറ്റു. ഭൂമി വാങ്ങിയവരില്‍ ഒരാള്‍ മാവൂര്‍ റോഡിലെ വസ്തു താമശേരി റോമന്‍ കത്തോലിക്കാ രൂപതയ്ക്ക് വിറ്റു. സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എന്നാല്‍ തന്റെ അറിവോടെയല്ല വില്‍പന നടന്നതെന്ന് ഉമാദേവി കോടതിയെ അറിയിച്ചു.

വസ്തു പാട്ട കരാറിന് കൈമാറാനും, ഈട് വച്ച് കടം വായ്പ എടുക്കാനും മാത്രമേ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ റാണി സിദ്ധന് അധികാരം നല്‍കുന്നുള്ളുവെന്നും വില്‍പ്പനയ്ക്ക് ഉള്ള അധികാരം നല്‍കുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭൂമി വിറ്റ റാണി സിദ്ധന്റെ നടപടി തെറ്റാണെന്ന് കോടതി വിധിച്ചു. ചിഹ്നങ്ങള്‍, വിരാമം എന്നിവ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ നിര്‍ണ്ണായകമാണ്. വില്‍പനാധികാരം കൂടിയുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കിയിരിക്കണം. 'ആര്‍ക്കും ഉള്ളതില്‍ കൂടുതല്‍ നല്‍കാനില്ലെന്ന' തത്വം ചൂണ്ടിക്കാട്ടിയ കോടതി രൂപതയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

പവര്‍ ഓഫ് അറ്റോര്‍ണി പലവിധം

നിങ്ങളുടെ അഭവത്തില്‍ നിങ്ങളുടെ സ്വത്ത്, മെഡിക്കല്‍ കാര്യങ്ങള്‍, ധനകാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ ഒരാളെയോ സ്ഥാപനത്തെയോ നിയമിക്കാന്‍ നിങ്ങളെ അനുവദിക്കുന്ന ഒരു നിയമ രേഖയാണ് പവര്‍ ഓഫ് അറ്റോര്‍ണി എന്നത്. ആരിലാണോ ചുമതല ഏല്‍പ്പിക്കപ്പെട്ടത് അയാളെ ഏജന്റ് എന്നും അധികാരപ്പെടുത്തുന്ന വ്യക്തിയെ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ ദാതാവ് അല്ലെങ്കില്‍ ഗ്രാന്റര്‍ എന്നുമാണ് വിളിക്കുന്നത്.

അംഗീകൃത ഏജന്റിന് സ്വത്ത്, മെഡിക്കല്‍ കാര്യങ്ങള്‍, സാമ്പത്തികം എന്നിവയെക്കുറിച്ച് നിയമപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് പരിമിതമോ വിപുലമോ ആയ അധികാരം ഉണ്ടായിരിക്കും. നാലു തരത്തിലുള്ള പവര്‍ ഓഫ് അറ്റോര്‍ണിയാണുള്ളത്. പരമ്പരാഗത പവര്‍ ഓഫ് അറ്റോര്‍ണി, ഡ്യൂറബിള്‍ പവര്‍ ഓഫ് അറ്റോര്‍ണി, സ്പ്രിംഗ് പവര്‍ ഓഫ് അറ്റോര്‍ണി, മെഡിക്കല്‍ പവര്‍ ഓഫ് അറ്റോര്‍ണി എന്നിവയാണ് പൊതുവായിട്ടുള്ളത്. പവര്‍ ഓഫ് അറ്റോര്‍ണി രേഖ എഴുതുമ്പോള്‍ വ്യവസ്ഥകള്‍ കൃത്യമാണോ എന്ന് പരിശോധിക്കണമെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.