27 Oct 2023 5:50 AM GMT
Summary
- ശാന്തല എഫ്എംസിജി പ്രോഡക്റ്റ്‍സ് ഇഷ്യൂവിന് ആദ്യ ദിനം 0.25 അപേക്ഷകൾ
വൈവിധ്യമാർന്ന ബ്യൂട്ടി വെൽനസ് ഉല്‍പ്പന്നങ്ങൾ ലഭ്യമാക്കുന്ന വുമൺകാർട്ട് ഓഹരികൾ 36 ശതമാനം പ്രീമിയതോടെ എൻഎസ്‌ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 86 രൂപയായിരുന്നു. ലിസ്റ്റ് ചെയ്ത വില 117 രൂപ. ഇഷ്യൂവിലൂടെ കമ്പനി 9.56 കോടി രൂപ സ്വരൂപിച്ചു.
ചർമ്മ സംരക്ഷണം, മുടി സംരക്ഷണം, ശരീര സംരക്ഷണം എന്നിവയ്ക്കായുള്ള വൈവിധ്യമാർന്ന ബ്യൂട്ടി ബ്രാൻഡുകളും വെൽനസ് ഉൽപ്പന്നങ്ങളും വിതരണം ചെയുന്ന ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമാണ് വുമൺകാർട്ട്. കമ്പനിക്ക് 100-ലധികം ചർമസംരക്ഷണ ഉല്‍പ്പന്നങ്ങളുണ്ട്. 2018ല്‍ ഓണ്‍ലൈനായി ആരംഭിച്ച കമ്പനി 2022 ഏപ്രിലിൽ ഡൽഹിയിലെ ഷാലിമാർ ബാഗിൽ ഒരു ഓഫ്‌ലൈൻ സ്റ്റോറും ആരംഭിച്ചിട്ടുണ്ട്. കമ്പനിക്ക് വണ്ടർകർവ്, സയ്ദ ജ്യുവൽസ്, ഫൈസാ, ഫെയ ഇങ്ങനെ നാല് അനുബന്ധ സ്ഥാപനങ്ങളുണ്ട്.
ശാന്തല എഫ്എംസിജി പ്രോഡക്ടസ്
എഫ്എംസിജി ഉല്‍പ്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന ശാന്തല എഫ്എംസിജി പ്രോഡക്റ്റ്‍സിന്‍റെ ഇഷ്യൂവിന് ആദ്യ ദിനം 0.25 മടങ്ങ് അപേക്ഷകൾ ലഭിച്ചു. ഇഷ്യൂവഴി 16.07 കോടി സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇഷ്യൂ ഒക്ടോബർ 31-ന് അവസാനിക്കും. ഓഹരിയൊന്നിന് 91 രൂപയാണ് ഇഷ്യൂ വില. ഒരു ലോട്ടിൽ 1200 ഓഹരികൾ. ഓഹരികൾ നവംബർ 8-ന് എൻ എസ് ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
കെകെ ഷാ ഹോസ്‍പിറ്റൽസ്
മധ്യപ്രദേശ് ആസ്ഥാനമായി ഹെൽത്ത് കെയർ സേവനങ്ങൾ നൽകുന്നു കെ കെ ഷാ ഹോസ്പിറ്റൽസിന്‍റെ ഐപിഒക്ക് ആദ്യ ദിനത്തില്‍ 0.18 മടങ്ങ് അപേക്ഷകൾ ലഭിച്ചു. ഇഷ്യൂവഴി 8.78 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇഷ്യൂ ഒക്റ്റോബര്‍ 31ന് അവസാനിക്കും. ഓഹരികൾ നവംബർ 8ന് ബിഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും. ഓഹരിയൊന്നിന് 45 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 3000 ഓഹരികൾക്കായി അപേക്ഷിക്കണം.
മൈത്രേയ മെഡികെയർ ലിമിറ്റഡ്
മൈത്രേയ മെഡികെയർ ഇഷ്യൂവിന് ആദ്യ ദിവസം ലഭിച്ചത് 1.29 മടങ്ങ് അപേക്ഷകൾ. ഇഷ്യൂ നവംബർ ഒന്നിന് അവസാനിക്കും. ഇഷ്യൂ വഴി 18.16 ലക്ഷം ഓഹരികൾ നൽകി 14.89 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരികൾ എൻഎസ്ഇ എമെർജിൽ നവംബർ 9-ന് ലിസ്റ്റ് ചെയ്യും. പ്രൈസ് ബാൻഡ് 78-82 രൂപയാണ്. ഒരു ലോട്ടിൽ 1600 ഓഹരികൾ.