image

27 Oct 2023 4:51 AM GMT

Stock Market Updates

തുടക്ക വ്യാപാരത്തില്‍ വിപണികളുടെ മുന്നേറ്റം

MyFin Desk

share market | Sensex and Nifty today
X

കഴിഞ്ഞ ആറ് സെഷനുകളിലെ നഷ്ടത്തിന് ശേഷം ഇന്ത്യൻ ഇക്വിറ്റി വിപണികൾ വെള്ളിയാഴ്ച തുടക്കവ്യാപാരത്തില്‍ മുന്നേറി. എല്ലാ മേഖലകളിലും വാങ്ങൽ പ്രകടമാണ്. രാവിലെ 9.50 ഓടെ ബിഎസ്ഇ സെൻസെക്‌സ് 500 പോയിന്റ് ഉയർന്ന് 63,600ന് മുകളിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 50 155 പോയിന്റ് ഉയർന്ന് 19,000 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്. പ്രതീക്ഷിച്ചതിലും ദുർബലമായ വിലക്കയറ്റ കണക്കുകളെ തുടര്‍ന്ന് യുഎസ് ട്രഷറി ആദായം ഇടിവ് നേരിട്ടതാണ് വിപണികളെ സ്വാധീനിച്ച ഒരു പോസിറ്റിവ് ഘടകം.

സെൻസെക്‌സ് ഓഹരികളിൽ നിന്ന് ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, എം ആൻഡ് എം, എൻടിപിസി, എസ്‌ബിഐ, വിപ്രോ തുടങ്ങിയവ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചപ്പോൾ ഏഷ്യൻ പെയിന്റ്‌സ്, അൾട്രാടെക് സിമന്റ്, എച്ച്‌യുഎൽ എന്നിവ മാത്രമാണ് നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചത്.

മുൻഗണനാടിസ്ഥാനത്തിൽ 800 കോടി രൂപ അനുവദിക്കുന്നതിന് ബാങ്കിന്റെ ബോർഡ് അംഗീകാരം നൽകിയതിനെത്തുടർന്ന് കർണാടക ബാങ്ക് 5% ഉയർന്നു.

എല്ലാ പ്രധാന മേഖലാ സൂചികകളും നേട്ടമുണ്ടാക്കി. ഉയര്‍ന്ന വെയ്റ്റേജുള്ള ബാങ്കുകൾ, ധനകാര്യം, ഐടി എന്നിവ യഥാക്രമം 0.6%, 0.7%, 0.8% എന്നിങ്ങനെ ഉയർന്നു. ലോഹം, റിയൽറ്റി, മീഡിയ, ഓട്ടോ എന്നിവ 1% വീതത്തിൽ ഉയർന്നു.

അതേസമയം, ഏകീകൃത അറ്റ ​​നഷ്ടം 2022 -23 രണ്ടാംപാദത്തിലെ 7,595 കോടി രൂപയിൽ നിന്ന് 2023-24 രണ്ടാപാദത്തില്‍ 8,738 കോടി രൂപയായി വർധിച്ചിട്ടും വോഡഫോൺ ഐഡിയയുടെ ഓഹരികളില്‍ ഏകദേശം 3% ഉയർന്ന് വ്യാപാരം നടന്നു.

കഴിഞ്ഞ പാദത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥ ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വേഗത്തിൽ വളർന്നു. പ്രാഥമിക കണക്ക് അനുസരിച്ച്, മൊത്തം ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 4.9 ശതമാനം വാർഷിക വളര്‍ച്ച പ്രകടമാക്കി. വ്യക്തിഗത ചെലവിടല്‍ 4 ശതമാനം ഉയര്‍ന്നു. 2021 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.

യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളും ഏഷ്യന്‍ വിപണികള്‍ പൊതുവിലും നേട്ടം പ്രകടമാക്കുന്നു. സിറിയയിലെ ചില കേന്ദ്രങ്ങളില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണം ഇസ്രായേൽ-ഹമാസ് സംഘർഷം വ്യാപകമാകുമെന്ന ആശങ്ക ഉയർത്തിയതിനാൽ വെള്ളിയാഴ്ച എണ്ണവില 1 ഡോളറിലധികം ഉയർന്നു. ഇറാന്‍ പിന്തുണക്കുന്ന സായുധഗ്രൂപ്പുപ്പുകളുടെ കേന്ദ്രമാണിതെന്ന് യുഎസ് വിശദീകരിക്കുന്നു. ഡിസംബറിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.16 ഡോളർ അഥവാ 1.3 ശതമാനം ഉയർന്ന് ബാരലിന് 89.09 ഡോളറിലെത്തി. ഡിസംബറിലെ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് കരാർ 1.08 ഡോളറും 1.3 ശതമാനവും ഉയർന്ന് ബാരലിന് 84.29 ഡോളര്‍ എന്ന നിലയിലെത്തി.