image

21 Dec 2023 8:21 AM GMT

Stock Market Updates

ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞു

MyFin Desk

even as crude prices soar, the rupee remains unchanged
X

Summary

ബ്രെന്റ് ക്രൂഡ് ബാരലിന് 0.25 ശതമാനം ഇടിഞ്ഞ് 79.50 ഡോളറിലെത്തി


യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 83.22 ആയി.

ആഭ്യന്തര ഇക്വിറ്റി വിപണികളില്‍ നിന്നുള്ള നെഗറ്റീവ് സൂചനകളും വിദേശി ഫണ്ടുകള്‍ നിക്ഷേപം പിന്‍വലിക്കുന്നതുമാണ് കാരണം.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപ 83.19 ല്‍ വ്യാപാരം ആരംഭിച്ച് ഡോളറിനെതിരെ 83.24-ലെത്തി.

പിന്നീട് രൂപ, ഡോളറിനെതിരെ 83.22 എന്ന നിലയിലാണു വ്യാപാരം നടത്തിയത്. മുന്‍ ക്ലോസിംഗിനേക്കാള്‍ 4 പൈസ കുറഞ്ഞു.

ഡിസംബര്‍ 20 ബുധനാഴ്ച ഡോളറിനെതിരെ രൂപ ക്ലോസ് ചെയ്തത് 83.18 നായിരുന്നു.

ഡിസംബര്‍ 21 വ്യാഴാഴ്ച ഡോളര്‍ സൂചിക 0.06 ശതമാനം താഴ്ന്ന് 101.98 എന്ന നിലയിലായിരുന്നു.

ബ്രെന്റ് ക്രൂഡ് ബാരലിന് 0.25 ശതമാനം ഇടിഞ്ഞ് 79.50 ഡോളറിലെത്തി.