26 Oct 2023 12:00 PM GMT
Summary
കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 1.53 ശതമാനം ഉയർന്ന് 941.8 രൂപയിൽ ക്ലോസ് ചെയ്തു.
കരടികള്‍ മേഞ്ഞ ഒക്ടോബർ 26-ലെ വ്യാപാരം അവസാനിച്ചപ്പോൾ ഇന്നലെ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലായിരുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ 6.26 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒക്ടോബർ 25 ലെ ക്ലോസിങ് പ്രൈസിൽ നിന്നും 22.35 രൂപ താഴ്ന്ന് 334.55 രൂപയിൽ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെ നഷ്ടത്തിലായിരുന്നു കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 1.53 ശതമാനം ഉയർന്ന് 941.8 രൂപയിൽ ക്ലോസ് ചെയ്തു. ഇടിവിലായിരുന്ന ഫാക്ട് ഓഹരികൾ ഇന്നലെ 2.12 ശതമാനം ഉയർന്നെങ്കിലും ഇന്നത്തെ വ്യാപാരം അവസാനിക്കുമ്പോൾ ഓഹരികളിൽ 2.19 ഇടിവ് രേഖപ്പെടുത്തി 655.9 രൂപയിൽ ക്ലോസ് ചെയ്തു.
വ്യാപാരം അവസാനിക്കുമ്പോൾ ബാങ്കിങ് സെക്ടറിൽ നിന്ന് ധാലക്ഷ്മി ബാങ്ക് 4.29 ശതമാനം ഉയർന്ന് 29.15 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 1.09 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.86 ശതമാനവും ഫെഡറൽ ബാങ്ക് 2.61 ശതമാനവും ഇടിവിൽ ക്ലോസ് ചെയ്തു.
കേരള ആയുർവേദ ഓഹരികൾ ഇന്നും രണ്ടു ശതമാനത്തിന്റെ തകർച്ച രേഖപ്പെടുത്തി വ്യാപാരം അവസാനിപ്പിച്ചു. 214.15 രൂപയിൽ ക്ലോസ് ചെയ്തു.
വണ്ടര്ലാ ഹോളിഡേയ്‌സ്, കല്യാൺ ജ്വലേഴ്‌സ് യഥാക്രമം 4.58, 2.67 ശതമാനം ഇടിഞ്ഞു ക്ലോസ് ചെയ്തു.