4 Dec 2023 5:05 AM GMT
20,500 കടന്ന് നിഫ്റ്റി; 1000 പോയിന്‍റിനും മുകളില്‍ നേട്ടവുമായി സെന്‍സെക്സ്
MyFin Desk
Summary
- നിഫ്റ്റിയും സെന്‍സെക്സും പുതിയ സര്‍വകാല ഉയരങ്ങള്‍ കുറിച്ചു
- ഏറ്റവും മികച്ച നേട്ടവുമായി അദാനി ഗ്രൂപ്പ് ഓഹരികള്‍
- 10 വര്‍ഷ യുഎസ് ബോണ്ട് ആദായം 4.23 ശതമാനമായി കുറഞ്ഞു
ശക്തമായ മാക്രോ ഇക്കണോമിക് ഡാറ്റകളുടെ പശ്ചാത്തലത്തില്‍ ഇതിനകം തന്നെ ആവേശഭരിതരായ നിക്ഷേപകർ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ വിജയത്തോട് അനുകൂലമായി പ്രതികരിച്ചതിനാൽ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ തിങ്കളാഴ്ച തുടർച്ചയായ അഞ്ചാം സെഷനിലും തങ്ങളുടെ വിജയ പരമ്പര നിലനിർത്തി.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വ്യക്തമായ ഭൂരിപക്ഷം, ശക്തമായ സൂക്ഷ്മ സാമ്പത്തിക ഡാറ്റകളുടെയും തടസ്സമില്ലാത്ത വിദേശ ഫണ്ട് ഒഴുക്കിന്റെയും പിൻബലത്തിൽ കഴിഞ്ഞ ആഴ്‌ച കെട്ടിപ്പടുത്ത പോസിറ്റീവ് വികാരത്തിന് ആക്കം കൂട്ടിയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് മിസോറാമിലും പരാജയപ്പെടുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്. ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് താഴെയായതും നിക്ഷേപകരുടെ വികാരം വർധിപ്പിച്ചതായി അവർ പറഞ്ഞു.
സര്‍വകാല ഉയരങ്ങള്‍
തുടക്ക വ്യാപാരത്തില്‍ ബിഎസ്ഇ സെൻസെക്‌സ് 877.43 പോയിന്റ് അഥവാ 1.30 ശതമാനം ഉയർന്ന് 68,358.62 എന്ന പുതിയ ഉയരത്തിലെത്തി. നിഫ്റ്റി 284.80 പോയിന്റ് അഥവാ 1.41 ശതമാനം ഉയർന്ന് 20,552.70ല്‍ എത്തി. ഇടവ്യാപാരത്തിനിടെ സെന്‍സെക്സ് 1106.63 പോയിന്‍റ് ഉയര്‍ന്ന് 68,587.82 എന്ന സര്‍വകാല ഉയരം കുറിച്ചു. നിഫ്റ്റി 334.6 പോയിന്‍റ് ഉയര്‍ന്ന് 20,602.50 എന്ന സര്‍വകാല ഉയരത്തിലെത്തി.
ഏഷ്യൻ വിപണികളിൽ ഷാങ്ഹായ് കോമ്പോസിറ്റ്, ഹാങ് സെങ് എന്നിവ താഴ്ന്നപ്പോൾ നിക്കിയില്‍ വ്യാപാരം നടക്കുന്നില്ല. വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.63 ശതമാനം ഇടിഞ്ഞ് ബാരലിന് 78.38 ഡോളറിലെത്തി.
കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 1,511.15 പോയിന്റ് അഥവാ 2.29 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി 473.2 പോയിന്റ് അഥവാ 2.39 ശതമാനം ഉയർന്നു.
മികച്ച നേട്ടവുമായി അദാനി ഓഹരികള്‍
സെൻസെക്‌സ് സ്ഥാപനങ്ങളിൽ അദാനി എന്റർപ്രൈസസും അദാനി പോർട്ട്‌സും യഥാക്രമം 6.79 ശതമാനവും 4.52 ശതമാനവും സ്വന്തമാക്കി സൂചികയിൽ മുന്നിലെത്തി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എൻടിപിസി, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയാണ് മറ്റ് പ്രധാന നേട്ടങ്ങൾ.
മറുവശത്ത്, മാരുതി, ബ്രിട്ടാനിയ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വെള്ളിയാഴ്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1,589.61 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
" സാമ്പത്തിക പരിഷ്‌ക്കരണങ്ങളെ പിന്തുണയ്ക്കുന്നതും വിപണി സൗഹൃദപരവുമായ സർക്കാര്‍ ഉണ്ടാകുന്നതിനെയും രാഷ്ട്രീയ സ്ഥിരതയെയുമാണ് വിപണി ഇഷ്ടപ്പെടുന്നത്. വിപണി വീക്ഷണത്തിൽ, പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങൾ ലഭിച്ചു. 10 വർഷ യുഎസ് ബോണ്ട് വരുമാനം 4.23 ശതമാനമായി കുറഞ്ഞതോടെ ആഗോള പശ്ചാത്തലവും അനുകൂലമാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു:
എന്നിരുന്നാലും, ഉയർന്ന മൂല്യനിർണ്ണയങ്ങൾ, റാലിയെ നിയന്ത്രിക്കാവുന്ന ഘടകമാണ്. ഹ്രസ്വകാലം വിപണി അടിസ്ഥാന ഘടകങ്ങളെ അവഗണിച്ച് ഉയരുമെങ്കിലും തുടര്‍ന്ന് ഉയര്‍ന്ന മൂല്യ നിര്‍ണയം ചില വിൽപ്പനയ്ക്ക് കാരണമാകുമെന്ന് വിജയകുമാർ കൂട്ടിച്ചേർത്തു.