6 March 2024 5:22 AM GMT
രണ്ടാം നാളും സൂചികകൾ ചുവപ്പിൽ തന്നെ; കുത്തനെ ഇടിഞ്ഞ് സ്‌മോൾ ക്യാപ് ഓഹരികൾ
MyFin Desk
Summary
- നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ബാങ്ക് നിഫ്റ്റി ഫിനാൻഷ്യൽ സെർവിസ്സ് എന്നിവ ഒഴികെ ബാക്കി എല്ലാം ഇടിവിലാണ്
- മണപ്പുറം ഫൈനാൻസ് ഓഹരികൾ ഏഴു ശതമാനത്തോളം താഴ്ന്നു
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.90 എന്ന നിലയിലാണ്.
ആഗോള വിപണികളിലെ ഇടിവും ഐടി ഓഹരികളിലെ വില്പനയും തുടക്ക വ്യാപാരത്തിൽ ആഭ്യന്തര വിപണിയെ ഇടിവിലേക്ക് നയിച്ചു. സെൻസെക്‌സ് 229.04 പോയിൻ്റ് താഴ്ന്ന് 73,448.09 ലെത്തി. നിഫ്റ്റി 63.15 പോയിൻ്റ് താഴ്ന്ന് 22,293.15 ലെത്തി.
നിഫ്റ്റിയിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് (2.26%), ഐസിഐസിഐ ബാങ്ക് (2.00%), ആക്‌സിസ് ബാങ്ക് (2.01%), ബജാജ് ഓട്ടോ (1.61%), ഇൻഡസ്ഇൻഡ് ബാങ്ക് (0.86%) എന്നിവ നേട്ടത്തിലാണ്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് (-3.10%), എൻടിപിസി (-2.90%), ഭാരത് പെട്രോളിയം (-2.88%), കോൾ ഇന്ത്യ (-2.75%), പവർ ഗ്രിഡ് (-2.34%) എന്നിവ ഇടിവിൽ തുടരുന്നു.
സെക്ടറൽ സൂചികയിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ബാങ്ക് നിഫ്റ്റി ഫിനാൻഷ്യൽ സെർവിസ്സ് എന്നിവ ഒഴികെ ബാക്കി എല്ലാം ഇടിവിലാണ്.
സ്‌മോൾ ക്യാപ് സൂചികകൾ കുത്തനെ ഇടിഞ്ഞു. നിഫ്റ്റി സ്‌മോൾ ക്യാപ് 50, 100 സൂചികകൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. സൂചികയിൽ മണപ്പുറം ഫൈനാൻസ് ഓഹരികൾ ഏഴു ശതമാനത്തോളം താഴ്ന്നു. സുസ്‌ലോൺ എനർജി, ബിർള കോര്പറേഷന് നാല് ശതമാനത്തിലധികം ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും താഴ്ന്നപ്പോൾ ഷാങ്ഹായും ഹോങ്കോങ്ങും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
യുഎസ് വിപണികൾ ചൊവ്വാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
ബ്രെൻ്റ് ക്രൂഡ് 0.13 ശതമാനം ഉയർന്ന് ബാരലിന് 82.15 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.36 ശതമാനം താഴ്ന്ന് 2134.25 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.90 എന്ന നിലയിലാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 574.28 കോടി രൂപയുടെ അറ്റ വാങ്ങൽ രേഖപ്പെടുത്തി.
നാല് ദിവസത്തെ കുതിപ്പിന് ശേഷം സെൻസെക്സ് ചൊവ്വാഴ്ച 195.16 പോയിൻ്റ് അഥവാ0.26 ശതമാനം ഇടിഞ്ഞ് 73,677.13 ലും നിഫ്റ്റി 49.30 പോയിൻ്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 22,356.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.