image

15 Dec 2023 12:00 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്: കുതിച്ചുയർന്ന് ഇസാഫ്

MyFin Desk

കേരള കമ്പനികൾ ഇന്ന്: കുതിച്ചുയർന്ന് ഇസാഫ്
X

Summary

  • മണപ്പുറം ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
  • ജിയോജിത് ഓഹരികൾ 6.20 ശതമാനം ഉയർന്നു
  • വണ്ടർലാ ഓഹരികൾ 4.19 ശതമാനം ഇടിഞ്ഞു


ഡിസംബർ 15 ലെ വ്യാപാരം അവസാനിച്ചപ്പോൾ കുതിച്ചുയർന്ന് ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ. വ്യാപാരവസാനം ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയായ 66.85 രൂപയിൽ നിന്നും 5.46 ശതമാനം ഉയർന്ന് 70.50 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 71.85 രൂപ. 52 ആഴ്ച്ചയിലെ ഉയർന്ന വില 74.80 രൂപ, താഴ്ന്നത് 66.05 രൂപ.

ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ മികച്ച നേട്ടം നൽകി. ഓഹരികൾ 6.20 ശതമാനം ഉയർന്ന് 71.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഹരികൾ 2.88 ശതമാനം നേട്ടം രേഖപ്പെടുത്തി 157.05 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 2.82 ശതമാനം ഉയർന്നു.

മണപ്പുറം ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 0.35 ശതമാനം ഉയർന്ന് ഓഹരികൾ 174.45 രൂപയിലെത്തി.

കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 2.47 ശതമാനവും വണ്ടർലാ ഓഹരികൾ 4.19 ശതമാനവും ഇടിവാണ് ഇന്നത്തെ വ്യാപാരത്തിൽ രേഖപെടുത്തിയുടെത്.