7 Nov 2023 11:06 AM GMT
Summary
- കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 3.78 ശതമാനം ഉയർന്നു
- ഫാക്ട് ഓഹരികൾ ഇന്നും നഷ്ടത്തിൽ
നവംബർ ഏഴിലെ വ്യാപാരം അവസാനിക്കുമ്പോൾ നേട്ടം കൈ വിടാതെ കല്യാൺ ജ്വലേഴ്സ്. ഓഹരികൾ 4.84 ശതമാനം ഉയർന്ന് 336.95 രൂപയിൽ ക്ലോസ് ചെയ്തു. വ്യാപാരമധ്യേ ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 339.30 രൂപയിലെത്തി.
കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 3.78 ശതമാനം ഉയർന്നു. ഇന്നലത്തെ ക്ലോസിങ് വിലയായ 1004.30 രൂപയിൽ നിന്ന് 38 രൂപയുടെ നേട്ടത്തിൽ 1042.25 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ രണ്ട് ശതമാനം ഉയർന്ന് 222.5 രൂപയിലും ജിയോജിത് ഫിനഷ്യൽസർവീസസ് ഓഹരികൾ 1.19 ശതമാനം ഉയർന്ന് 63.9 രൂപയിലും ക്ലോസ് ചെയ്തു.
ബാങ്കിങ് മേഖലയിൽ നിന്ന് ഫെഡറൽ ബാങ്ക് ഇന്ന് നിക്ഷേപകർക്ക് മികച്ച നേട്ടം നൽകി. ഓഹരികൾ 2.22 ശതമാനം ഉയർന്ന് 147.3 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 0.85 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.61 ശതമാനവും ഉയർന്നപ്പോൾ സിഎസ്ബി ബാങ്ക് 0.13 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
ഫാക്ട് ഓഹരികൾ ഇന്നും നഷ്ടത്തിൽ. ഓഹരികൾ ഇന്ന് 1.20 ശതമാനം ഇടിഞ്ഞ് 710.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഹോളിഡേയ്സ് ഓഹരികൾ 1.38 ശതമാനം ഇടിവിൽ 925.30 രൂപയില്‍ ക്ലോസ് ചെയ്തു.
നവംബർ 8-ന് ഹാരിസൺ മലയാളം, വണ്ടർലാ ഹോളിഡേയ്സ് കമ്പനികള്‍ നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം ക്വാർട്ടർ ഫലം പ്രഖ്യാപിക്കും.