image

21 Dec 2023 10:12 AM GMT

Stock Market Updates

വീണ്ടും പച്ചപിടിച്ച് വിപണി സൂചികകള്‍

MyFin Desk

Market indices turn green again
X

Summary

  • മീഡിയ 2 ശതമാനത്തിനു മുകളിലുള്ള നേട്ടം കരസ്ഥമാക്കി
  • വിശാല സൂചികകളിലും നേട്ടം
  • ഏഷ്യന്‍ വിപണികളുടെ ക്ലോസിംഗ് സമ്മിശ്ര തലത്തില്‍


ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് വീണ്ടും നേട്ടത്തിലേക്ക് തിരികെക്കയറി. ഇന്നലത്തെ വലിയ ഇടിവിനു ശേഷം ഇന്ന് വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ ഇടിവ് തുടര്‍ന്ന സെന്‍സെക്സും നിഫ്റ്റിയും ഉച്ചയ്ക്ക് ശേഷം നേട്ടത്തിലേക്ക് എത്തുകയായിരുന്നു.

സെന്‍സെക്സ് 358.79 പോയിന്‍റ് അഥവാ 0.51 ശതമാനം മുന്നേറി 70,865.10ലും നിഫ്റ്റി 104.90 പോയിന്‍റ് അഥവാ 0.5 ശതമാനം നേട്ടത്തോടെ 21,255.05ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയില്‍ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മീഡിയ 2 ശതമാനത്തിനു മുകളിലുള്ള നേട്ടം കരസ്ഥമാക്കി. പൊതുമേഖലാ ബാങ്ക്, മെറ്റല്‍ എന്നിവ 1 ശതമാനത്തിനു മുകളിലുള്ള നേട്ടം സ്വന്തമാക്കി

നേട്ടങ്ങളും കോട്ടങ്ങളും

ബിപിസിഎൽ, പവർഗ്രിഡ്, എച്ച്ഡിഎഫ്‍സി ബാങ്ക്, ബ്രിട്ടാനിയ, എൻടിപിസി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, സിപ്ല എന്നിവയാണ് വലിയ ഇടിവ് നേരിട്ടത്. സെന്‍സെക്സില്‍ പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്‍സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ്, എബിഐ, എന്‍ടിപിസി എന്നിവ നേട്ടമുണ്ടാക്കി. ബജാജ് ഫിനാന്‍സ്, എച്ച്‍സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, എം &എം, മാരുതി എന്നിവ ഇടിവ് നേരിട്ടു.

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.82 ശതമാനവും നിഫ്റ്റി സ്‍മാള്‍ക്യാപ് 100 സൂചിക 2.06 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.61 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 1.69 ശതമാനവും മുന്നേറി.

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ സമ്മിശ്ര തലത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാന്‍, ഓസ്ട്രേലിയ ദക്ഷിണ കൊറിയ എന്നിവിടങ്ങിലെ പ്രധാന വിപണികള്‍ ഇടിവ് നേരിട്ടപ്പോള്‍ ചൈനീസ്, ഹോംഗ്കോംഗ് വിപണികള്‍ നേട്ടത്തിലായിരുന്നു.