image

21 Dec 2023 9:45 AM GMT

Stock Market Updates

പ്രതിരോധ മന്ത്രാലയവുമായി കരാർ: മസഗോൺ ഓഹരികൾ 3.5% ഉയർന്നു

MyFin Desk

Mazagon shares rose 3.5%
X

Summary

  • ആറ് നെക്സ്റ്റ്-ജെനറെഷൻ ഓഫ്‌ഷോർ പട്രോൾ വെസലുകൾ നിർമിക്കും
  • 41 മാസത്തിനുള്ളിൽ ആദ്യ കപ്പൽ പ്രതിരോധ മന്ത്രാലയത്തിന് കൈമാറും
  • ഒഎൻജിസിയിൽ നിന്ന് 1,145 കോടി രൂപയുടെ കരാർ


ഇന്ത്യൻ കോസ്റ്റ് ഗാർഡിന് ആറ് കപ്പലുകൾ നിർമ്മിക്കാനുള്ള കരാർ ലഭിച്ചതിനെ തുടർന്ന് ഡിസംബർ 21 ലെ തുടക്കവ്യാപാരത്തിൽ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിന്റെ ഓഹരി വില 3.5 ശതമാനം ഉയർന്നു.

ആറ് നെക്സ്റ്റ്-ജെനറെഷൻ ഓഫ്‌ഷോർ പട്രോൾ വെസലുകളുടെ (NGOPVs) നിർമ്മാണത്തിനും വിതരണത്തിനുമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റെടുക്കൽ വിഭാഗവുമായി കമ്പനി കരാറായിൽ ഒപ്പ് വെച്ചത്

മുൻകൂറായി പണം ലഭിച്ചതിനു ശേഷം 41 മാസത്തിനുള്ളിൽ ആദ്യ കപ്പൽ പ്രതിരോധ മന്ത്രാലയത്തിന് കൈമാറും. ബാക്കി വരുന്ന അഞ്ചു കപ്പലുകൾ അഞ്ചു മാസത്തെ ഇടവേളകളിലായി നിർമിച്ചു നൽകും.

മൂന്നു 7,500 DWT മൾട്ടി പർപ്പസ് ഹൈബ്രിഡ് പവർ വെസലുകള്‍ ഒരു യൂറോപ്യൻ ക്ലയന്റിനു നിർമിച്ചു നൽകാനുള്ള 42 ദശലക്ഷം ഡോളറിന്റെ കരാർ ലഭിച്ചതായി ഡിസംബർ 15 ന്, ഒരു റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചിരുന്നു.

പത്തൊൻപത് സെഗ്‌മെന്റുകളായി തിരിച്ചിരിക്കുന്നു ഏകദേശം 44.4 കിലോമീറ്റർ സബ് സീ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി പ്രകൃതി വാതക കമ്പനിയായ ഒഎൻജിസിയിൽ നിന്ന് 1,145 കോടി രൂപയുടെ ഓഡറും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

ഉച്ചക്ക് 3:31 ന്, എൻഎസ്ഇയിൽ മാസഗോൺ ഓഹരികൾ 3.49 ശതമാനം ഉയർന്ന് 2,117.60 രൂപയിൽ വ്യാപാരം തുടരുന്നു.