image

21 Dec 2023 10:42 AM GMT

Stock Market Updates

അസ്ട്രാ സെനെക്ക ഫാര്‍മയുടെ ഓഹരി 6 ശതമാനം കുതിച്ചുയര്‍ന്നു

MyFin Desk

അസ്ട്രാ സെനെക്ക ഫാര്‍മയുടെ ഓഹരി 6 ശതമാനം കുതിച്ചുയര്‍ന്നു
X

Summary

  • 2023-ല്‍ ഇതുവരെ ഓഹരി ഏകദേശം 40 ശതമാനം ഉയര്‍ന്നു
  • കോവിഷീല്‍ഡ് വികസിപ്പിച്ചത് അസ്ട്രാ സെനെക്കയാണ്
  • സെപ്റ്റംബറില്‍ അസ്ട്ര സെനെക്ക ഫാര്‍മയുടെ ലാഭം 60.8 ശതമാനം വളര്‍ച്ച നേടി


പ്രമുഖ ഫാര്‍മ കമ്പനിയായ അസ്ട്രാ സെനെക്കയുടെ ഓഹരി വില ഡിസംബര്‍ 21ന് ഇന്‍ട്രാ ഡേ ട്രേഡിംഗില്‍ ആറ് ശതമാനത്തോളം മുന്നേറി.

സ്തനാര്‍ബുദത്തിന് ചികിത്സിക്കാനുള്ള മരുന്നായ ഇനേര്‍ട്ടു 2024 ജനുവരിയില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഓഹരി വില മുന്നേറിയത്.

ഡിസംബര്‍ 21 വ്യാഴാഴ്ച രാവിലെ 10.30ന് വ്യാപാരത്തിനിടെ അസ്ട്രാ സെനെക്കയുടെ ഒരു ഓഹരിയുടെ വില എന്‍എസ്ഇയില്‍ 4,676.45 രൂപയിലെത്തിയിരുന്നു. ഡിസംബര്‍ 20 ബുധനാഴ്ചയിലെ ക്ലോസിംഗ് വിലയേക്കാള്‍ 1.31 ശതമാനമാണ് ഉയര്‍ന്നത്.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍, അസ്ട്ര സെനെക്ക ഫാര്‍മയുടെ ലാഭം 60.8 ശതമാനം വളര്‍ച്ച നേടി 52.4 കോടി രൂപയിലെത്തുകയുണ്ടായി.

2023-ല്‍ ഇതുവരെ ഓഹരി ഏകദേശം 40 ശതമാനം ഉയര്‍ന്നു.

അസ്ട്ര സെനെക്ക പിഎല്‍സി, യുകെയുടെ ഒരു ഉപസ്ഥാപനമാണ് അസ്ട്ര സെനെക്ക ഫാര്‍മ ഇന്ത്യ.

ഇന്ത്യയില്‍ കോവിഡ്19 നെ പ്രതിരോധിക്കാന്‍ ഭൂരിഭാഗം പേരും എടുത്ത വാക്‌സിനായ കോവിഷീല്‍ഡ് വികസിപ്പിച്ചത് അസ്ട്രാസെനെക്കയാണ്. അങ്ങനെയാണ് എല്ലാവരുടെയും ശ്രദ്ധ കമ്പനി നേടിയത്.