image

11 Oct 2023 6:36 AM GMT

Stock Market Updates

പൊതുമേഖലാ ബാങ്ക് ഒഴികെ എല്ലാ പ്രമുഖ സെക്റ്ററുകളും നേട്ടത്തില്‍

MyFin Desk

all major sectors are gainers except public sector bank
X

Summary

  • വിപണികളിലെ പോസിറ്റിവ് മൂഡ് തുടരുന്നു


മറ്റ് ഏഷ്യൻ വിപണികളില്‍ നിന്നുള്ള ശുഭസൂചനകൾക്കൊപ്പം നിന്ന് ഇന്ത്യൻ സൂചികകൾ നേട്ടം നിലനിര്‍ത്തുകയാണ്. നിഫ്റ്റി പി‌എസ്‌യു ബാങ്ക് ഒഴികെയുള്ള എല്ലാ പ്രധാന മേഖലകളും പച്ചയിൽ ഉറച്ചുനിക്കുന്നത് നിക്ഷേപകരുടെ വികാരത്തെ മെച്ചപ്പെടുത്തി

ഉച്ചയ്ക്ക് 12 .03നുള്ള നില അനുസരിച്ച് സെൻസെക്‌സ് 413.50പോയിന്റ് (0.63 ശതമാനം) ഉയർന്ന് 66,492.86ലും നിഫ്റ്റി 126.10 പോയിന്റ് (0.64 ശതമാനം) ഉയർന്ന് 19,815.95ലും എത്തി.

"പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ നടുവിലും, ആഗോളതലത്തിൽ വിപണികൾ പ്രതിരോധശേഷിയുള്ളതാണ് എന്ന വസ്തുത ശ്രദ്ധേയമാണ്. വിപണിക്ക് അടിസ്ഥാനപരമായ പിന്തുണ ലഭിക്കുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി, യുഎസ് ബോണ്ട് യീൽഡുകളുടെ ഇടിവ്,, ഇസ്രായേൽ-ഹമാസ് സംഘർഷം അസംസ്‌കൃത എണ്ണവിലയെ ബാധിക്കാത്ത പ്രാദേശിക പ്രതിസന്ധിയായി തുടരുമെന്ന പ്രതീക്ഷ എന്നിവയില്‍ നിന്നാണ്.എന്നിരുന്നാലും, സ്ഥിതിഗതികൾ വഷളാകുന്നത് തള്ളിക്കളയാനാവില്ല," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു. .

ഓഹരികളും വിഭാഗങ്ങളും

ടാറ്റ കൺസൾട്ടൻസി സർവീസസിന്‍റെ (ടിസിഎസ്) രണ്ടാം പാദത്തിലെ വരുമാനവും ബൈബാക്ക് പ്രഖ്യാപനവും ഇന്ന് വരാനിരിക്കെ. ഓഹരി വില നേരിയ തോതിൽ ഉയർന്നു. റിന്യൂവബിൾ എനർജി കമ്പനിയായ എഫ്‌പിഇഎൽ ഉജ്വലിന്റെ ഓഹരി മൂലധനത്തിന്‍ മേലുല്ള സബ്‌സ്‌ക്രിപ്‌ഷൻ പൂർത്തിയാക്കിയതോടെ വിപ്രോ ഓഹരികൾ 3 ശതമാനത്തിലധികം കുതിച്ചുയർന്നു.

ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) വഴി കമ്പനി 259 കോടി രൂപ സമാഹരിച്ചതിനെത്തുടർന്ന് ലക്ഷ്മി ഓർഗാനിക് ഓഹരികൾ തുടക്ക വ്യാപാരത്തിൽ 8 ശതമാനത്തിലധികം ഉയർന്നു.

മേഖലകള്‍ തിരിച്ച് പരിശോധിച്ചാല്‍ നിഫ്റ്റി ഓട്ടോ സൂചികയാണ് ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്. തലത്തിൽ, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, എം ആൻഡ് എം, ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്‌സ് എന്നിവയുടെ ഓഹരികൾ അര ശതമാനം ഉയർന്നു.