image

14 Dec 2023 5:54 AM GMT

Stock Market Updates

പവന് ഒറ്റയടിക്ക് കൂടിയത് 800 രൂപ; വീണ്ടും തിളങ്ങി സ്വര്‍ണവില

MyFin Desk

gold updation price hike 14 12 23
X

Summary

  • ആഗോള തലത്തില്‍ സ്വര്‍ണവില വീണ്ടും 2000 ഡോളറിന് മുകളില്‍
  • വെള്ളിയുടെ വിലയിലും ഇന്ന് ഉയര്‍ച്ച
  • രൂപയുടെ മൂല്യം കൂടുതൽ ദുർബലമായി


നാലു ദിവസങ്ങളിലെ തുടര്‍ച്ചയായ വിലയിടിവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് കുതിച്ചുകയറ്റം. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5765 രൂപയിലെത്തി. പവന്‍ വില 800 രൂപയുടെ വര്‍ധനയോടെ 46,120 രൂപയാണ്. ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായി 105 രൂപയുടെ ഇടിവ് ഗ്രാമിന്‍റെ വിലയില്‍ ഉണ്ടായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 109 രൂപയുടെ വര്‍ധനയോടെ 6289 രൂപയാണ് വില, പവന് 872 രൂപയുടെ വര്‍ധനയോടെ 50,312 രൂപ.

ആഗോള വിപണിയിലും സ്വര്‍ണവില ഇന്ന് വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധനയുടെ ചക്രം അവസാനിപ്പിച്ചുവെന്നും അടുത്തവര്‍ഷം മൂന്ന് നിരക്കിളവുകള്‍ പ്രതീക്ഷിക്കാമെന്നും സൂചന നല്‍‌കിയതാണ് സ്വര്‍ണ നിക്ഷേപവും ഉയര്‍ത്താന്‍ ഇടയാക്കിയത്.. ഇന്ന് ട്രോയ് ഔണ്‍സിന് 2,023 - 2,039 ഡോളര്‍ എന്ന നിലയിലാണ് ആഗോള തലത്തില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.

വെള്ളിയുടെ വിലയിലും ഇന്ന് ഉയര്‍ച്ച പ്രകടമായിട്ടുണ്ട്.വെള്ളി ഗ്രാമിന്‍റെ സംസ്ഥാനത്തെ വില 2.50 രൂപ വര്‍ധിച്ച് 79.50 രൂപയായി. രൂപയുടെ മൂല്യം കൂടുതൽ ദുർബലമായി. ഡോളറിനെതിരേ വിനിമയ നിരക്ക് 83.40 ലാണ്.