ക്രൂഡ് വിലയില്‍ ഉണ്ടാകുന്ന കുറവും, റഷ്യ-യുക്രെയ്ന്‍ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന സമവായവും ഇന്ത്യന്‍ വിപണിയെ ഇന്നും സ്വാധീനിക്കാവുന്ന...
ക്രൂഡ് വിലയില്‍ ഉണ്ടാകുന്ന കുറവും, റഷ്യ-യുക്രെയ്ന്‍ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന സമവായവും ഇന്ത്യന്‍ വിപണിയെ ഇന്നും സ്വാധീനിക്കാവുന്ന രണ്ട് ഘടകങ്ങളാണ്. ഇന്നലെയും ഈ രണ്ട് ഘടകങ്ങളാണ് വിപണിയുടെ ഉയര്‍ച്ചയില്‍ നിര്‍ണ്ണായകമായത്. എന്നാല്‍, ഉയര്‍ന്ന നിലയില്‍, ലാഭമെടുപ്പ് നടന്നേക്കാം.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പണനയം സംബന്ധിച്ച സൂചനകള്‍ വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ ശേഷിയുള്ള മറ്റൊരു ഘടകമാണ്. ഉയരുന്ന ബോണ്ട് യീല്‍ഡ് ഫെഡിനെ ഒരിക്കല്‍ കൂടി നിരക്കുകള്‍ ഉയര്‍ത്താന്‍ പ്രേരിപ്പിക്കുമോ എന്ന് നിക്ഷേപകര്‍ ആശങ്കപ്പെടുന്നു.
അമേരിക്കന്‍ വിപണി ഇന്നലെ ലാഭത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 0.97 ശതമാനം, എസ്ആന്‍ഡ്പി 500 1.23 ശതമാനം, നാസ്ഡാക് 1.84 ശതമാനം ഉയര്‍ന്നു.
സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയില്‍ ഇന്നു രാവിലെ (7.30 am) 57 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 35.47 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,713.31 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
സാങ്കേതിക വിശകലനം
ഇക്വിറ്റി 99 സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ പറയുന്നു: "നിഫ്റ്റിക്ക് 17300 ശക്തമായ പിന്തുണയായി പ്രവര്‍ത്തിച്ചേക്കാം. ഈ നില തകര്‍ന്നാല്‍, 17255 ല്‍ തൊട്ടടുത്ത പിന്തുണ ലഭിക്കാം. ഈ ഘട്ടവും കഴിഞ്ഞാല്‍, 17150 ല്‍ പിന്തുണ കിട്ടിയേക്കാം. മുകളിലേക്ക് പോയാല്‍ 17440 ല്‍ ശക്തമായ പ്രതിരോധം ഉണ്ടാവാം. ഈ ഘട്ടം കടന്നാല്‍, അടുത്ത തടസ്സം 17530 ലുണ്ടാവാം. അതിനു ശേഷം, 17600 ല്‍ ശക്തമായ തടസ്സം അനുഭവപ്പെട്ടേക്കാം."
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റിയില്‍ 35780 ല്‍ ശക്തമായ പിന്തുണ ലഭിച്ചേക്കാം. ഈ നില തകര്‍ന്നാല്‍ 35600 ലാവും അടുത്ത പിന്തുണ പ്രതീക്ഷിക്കാനാവുന്നത്. ഇതും കടന്നു പോയാല്‍ 35400 ല്‍ ശക്തമായ പിന്തുണയുണ്ടാവാം. മുകളിലേക്ക് പോയാല്‍ 36080 ല്‍ ശക്തമായ പ്രതിരോധം അനുഭവപ്പെടാം. ഈ നില പിന്നിട്ടാല്‍ 36230 ല്‍ അടുത്ത തടസ്സം അനുഭവപ്പെടാം. ഇതും കടന്നു പോയാല്‍ 36400 ല്‍ ശക്തമായ തടസ്സങ്ങളുണ്ടായേക്കാം.
ശ്രദ്ധിക്കേണ്ട മേഖലകള്‍: മെറ്റല്‍സ്, മീഡിയ, റിയല്‍ എസ്‌റ്റേറ്റ്, ബാങ്കുകള്‍
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ ലോംഗ് ബില്‍ഡപ്പ് കാണിക്കുന്ന ഓഹരികള്‍- ഏഷര്‍ മോട്ടോഴ്‌സ്, ഇന്‍ഡസ് ടവേഴ്‌സ്, ഇന്റലക്റ്റ് ഡിസൈന്‍ അരേന, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ ഷോര്‍ട്ട് ബില്‍ഡപ്പ് കാണിക്കുന്ന ഓഹരികള്‍- ഹീറോ മോട്ടോര്‍കോര്‍പ്, എംആര്‍എഫ്, യുണൈറ്റഡ് ബ്രൂവെറീസ്, എസ്ബിഐ, ഭെല്‍.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,775 രൂപ (മാര്‍ച്ച് 29)
ഒരു ഡോളറിന് 75.96 രൂപ (മാര്‍ച്ച് 29)
ബ്രെന്റ് ക്രൂഡ് ബാരലിന് 111.31 ഡോളര്‍ (മാര്‍ച്ച് 30, 7.51 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 36,56,100 രൂപ (മാര്‍ച്ച് 30, 7.52 am, വസീര്‍എക്‌സ്)