image

29 March 2022 8:42 AM GMT

Banking

നിക്ഷേപ കേന്ദ്രീകരണ മാനദണ്ഡം കണക്കാക്കുന്നതിൽ വ്യക്തത വരുത്തി സെബി

PTI

നിക്ഷേപ കേന്ദ്രീകരണ മാനദണ്ഡം കണക്കാക്കുന്നതിൽ വ്യക്തത വരുത്തി സെബി
X

Summary

കാറ്റഗറി III ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ക്ക് (എഐഎഫ്), ചില വ്യവസ്ഥകള്‍ക്ക് വിധേയമായി, നിക്ഷേപത്തിനുപയോ​ഗിക്കാവുന്ന ഫണ്ടുകളെ അടിസ്ഥാനമാക്കി നിക്ഷേപ കേന്ദ്രീകരണ മാനദണ്ഡം കണക്കാക്കാൻ അവസരം ലഭിക്കുമെന്ന് സെബി. ഹെഡ്ജ് ഫണ്ടുകള്‍ പോലുള്ള വിവിധ ഫണ്ടുകള്‍ ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആ ഫണ്ടുകള്‍ വൈവിധ്യമാര്‍ന്ന അല്ലെങ്കില്‍ സങ്കീര്‍ണ്ണമായ വ്യാപാര ഉപായങ്ങള്‍ ഉപയോഗിക്കുന്നു. എല്ലാ കാറ്റഗറി III എഐഎഫുകളും അവരുടെ സ്‌കീമുകളുടെ പ്ലേസ്മെന്റ് മെമ്മോറാണ്ടത്തില്‍ നിക്ഷേപ കേന്ദ്രീകരണ മാനദണ്ഡം കണക്കാക്കുന്നതിനുള്ള അടിസ്ഥാനം വെളിപ്പെടുത്തണമെന്ന് സെബി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞു. കൂടാതെ, […]


കാറ്റഗറി III ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ക്ക് (എഐഎഫ്), ചില വ്യവസ്ഥകള്‍ക്ക് വിധേയമായി, നിക്ഷേപത്തിനുപയോ​ഗിക്കാവുന്ന...

കാറ്റഗറി III ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ക്ക് (എഐഎഫ്), ചില വ്യവസ്ഥകള്‍ക്ക് വിധേയമായി, നിക്ഷേപത്തിനുപയോ​ഗിക്കാവുന്ന ഫണ്ടുകളെ അടിസ്ഥാനമാക്കി നിക്ഷേപ കേന്ദ്രീകരണ മാനദണ്ഡം കണക്കാക്കാൻ അവസരം ലഭിക്കുമെന്ന് സെബി.

ഹെഡ്ജ് ഫണ്ടുകള്‍ പോലുള്ള വിവിധ ഫണ്ടുകള്‍ ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആ ഫണ്ടുകള്‍ വൈവിധ്യമാര്‍ന്ന അല്ലെങ്കില്‍ സങ്കീര്‍ണ്ണമായ വ്യാപാര ഉപായങ്ങള്‍ ഉപയോഗിക്കുന്നു.

എല്ലാ കാറ്റഗറി III എഐഎഫുകളും അവരുടെ സ്‌കീമുകളുടെ പ്ലേസ്മെന്റ് മെമ്മോറാണ്ടത്തില്‍ നിക്ഷേപ കേന്ദ്രീകരണ മാനദണ്ഡം കണക്കാക്കുന്നതിനുള്ള അടിസ്ഥാനം വെളിപ്പെടുത്തണമെന്ന് സെബി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞു. കൂടാതെ, സ്‌കീമിന്റെ കാലയളവില്‍ നിക്ഷേപ കേന്ദ്രീകരണ മാനദണ്ഡം കണക്കാക്കുന്നതിനുള്ള അടിസ്ഥാനം അവര്‍ മാറ്റരുതെന്നും സെബി അറിയിച്ചു.

നിലവിലുള്ള കാറ്റഗറി III എഐഎഫുകള്‍ അവരുടെ ട്രസ്റ്റികളുടെയോ, ഡയറക്ടര്‍മാരുടെയോ, നിയുക്ത പങ്കാളികളുടെയോ അംഗീകാരത്തോടെ നിക്ഷേപിക്കാവുന്ന ഫണ്ടുകളെ അടിസ്ഥാനമാക്കി നിക്ഷേപ കേന്ദ്രീകരണ മാനദണ്ഡം കണക്കാക്കുന്നത് തിരഞ്ഞെടുത്തേക്കാം. കൂടാതെ, അത് അവരുടെ നിക്ഷേപകരെ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അറിയിക്കുകയും ചെയ്യാമെന്ന് സെബി സര്‍ക്കുലറില്‍ പറയുന്നു.