5 July 2022 9:35 AM GMT
ക്ലീന്‍ ചിറ്റ്: പിടിസി ഇന്ത്യ ഫിനാന്‍ഷ്യൽ ഓഹരികള്‍ 20 ശതമാനം ഉയര്‍ന്നു
MyFin Bureau
Summary
പിടിസി ഇന്ത്യ ഫിനാന്‍ഷ്യലിന്റെ ഓഹരികള്‍ ഇന്ന് 20 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ ഭരണത്തിലെ വീഴ്ച്ചകള്‍ പരിശോധിക്കാന്‍ വായ്പാദാതാക്കള്‍ നിയമിച്ച കമ്മിറ്റി ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് ഓഹരി വില ഉയര്‍ന്നത്. കമ്പനിയുടെ മൂന്ന് സ്വതന്ത്ര ഡയറക്ടര്‍മാര്‍ കോര്‍പ്പറേറ്റ് ഭരണത്തിലെ വീഴ്ചകളും മറ്റ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2022 ജനുവരിയില്‍ രാജിവച്ചതിനെത്തുടര്‍ന്ന് ഒരു മോണിറ്ററിംഗ് ഏജന്‍സിയുടെ അന്വേഷണം ആവശ്യമായി വന്നിരുന്നു. വായ്പാദാതാക്കള്‍ നിയമിച്ച പ്രത്യേക മോണിറ്ററിംഗ് ഏജന്‍സി, ഡാറ്റ/സ്റ്റേറ്റ്മെന്റുകള്‍ വായ്പക്കാര്‍ക്ക് സമര്‍പ്പിക്കുന്ന കാര്യത്തില്‍ കമ്പനി ആവശ്യമായ സുതാര്യത നിലനിര്‍ത്തുന്നുണ്ടെന്നു പറഞ്ഞു. അവലോകന […]
പിടിസി ഇന്ത്യ ഫിനാന്‍ഷ്യലിന്റെ ഓഹരികള്‍ ഇന്ന് 20 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ ഭരണത്തിലെ വീഴ്ച്ചകള്‍ പരിശോധിക്കാന്‍ വായ്പാദാതാക്കള്‍ നിയമിച്ച കമ്മിറ്റി ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് ഓഹരി വില ഉയര്‍ന്നത്. കമ്പനിയുടെ മൂന്ന് സ്വതന്ത്ര ഡയറക്ടര്‍മാര്‍ കോര്‍പ്പറേറ്റ് ഭരണത്തിലെ വീഴ്ചകളും മറ്റ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2022 ജനുവരിയില്‍ രാജിവച്ചതിനെത്തുടര്‍ന്ന് ഒരു മോണിറ്ററിംഗ് ഏജന്‍സിയുടെ അന്വേഷണം ആവശ്യമായി വന്നിരുന്നു.
വായ്പാദാതാക്കള്‍ നിയമിച്ച പ്രത്യേക മോണിറ്ററിംഗ് ഏജന്‍സി, ഡാറ്റ/സ്റ്റേറ്റ്മെന്റുകള്‍ വായ്പക്കാര്‍ക്ക് സമര്‍പ്പിക്കുന്ന കാര്യത്തില്‍ കമ്പനി ആവശ്യമായ സുതാര്യത നിലനിര്‍ത്തുന്നുണ്ടെന്നു പറഞ്ഞു. അവലോകന കാലയളവിലെ പണമൊഴുക്ക് സാധാരണമായിരുന്നു. ഫണ്ട് വഴിതിരിച്ചുവിടല്‍ ഉണ്ടായിട്ടില്ല. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയില്‍ നിന്ന് കമ്പനി നേടിയ വായ്പകള്‍ അത് ഉദ്ദേശിച്ച ആവശ്യത്തിനായാണ് ഉപയോഗിച്ചതെന്നാണ് ഏജന്‍സിയുടെ കണ്ടെത്തൽ.
"സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍, ഇടപാടുകള്‍, തെറ്റായി പ്രതിനിധീകരിക്കല്‍, വസ്തുതകള്‍ അടിച്ചമര്‍ത്തല്‍, വഞ്ചനാപരമായ നടപടികള്‍ എന്നിവ ഇല്ലെന്ന് ഞങ്ങള്‍ നിരീക്ഷിച്ചു. കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്," അന്വേഷണ ഏജന്‍സി പറഞ്ഞു. കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 16.42 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.