കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നാണ് എന്‍ പി എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദേശീയ പെന്‍ഷന്‍ പദ്ധതി. ഇ പി എഫ്...
കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നാണ് എന്‍ പി എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദേശീയ പെന്‍ഷന്‍ പദ്ധതി. ഇ പി എഫ് എന്ന് പറഞ്ഞാലോ, ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ക്കുള്ള നിര്‍ബന്ധിത സേവിംഗ്‌സ് കം റിട്ടയര്‍മെന്റ് സ്‌കീമാണ് ഇ പി ഫ് അഥവാ എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. അംഗീകൃത എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും നിങ്ങള്‍ ദേശീയ പെന്‍ഷന്‍ സംവിധാനത്തിലേക്ക് തുക കൈമാറാനാകും.
ഒരാള്‍ക്ക് ദേശീയ പെന്‍ഷന്‍ സംവിധാനത്തില്‍ സജീവമായ ഒരു ശ്രേണി ഒന്ന് അക്കൗണ്ട് ഉണ്ടായിരിക്കണം. എന്‍ പി എസില്‍ ഇതിനകം അംഗമായിട്ടുണ്ടെങ്കില്‍, തൊഴിലുടമ മുഖേന ഈ അക്കൗണ്ട് ആരംഭിക്കാന്‍ കഴിയും. അഥവാ ഈ അക്കൗണ്ട് ഇല്ലെങ്കില്‍ npstrust.org.in എന്ന
ഇ - എന്‍ പി എസ് വെബ്സൈറ്റിലൂടെയോ അല്ലെങ്കില്‍ പോയിന്റ് ഓഫ് പ്രസന്‍സ് സംവിധാനത്തിലൂടെയോ അക്കൗണ്ട് ആരംഭിക്കാം.
ഇ പി എഫ് അല്ലെങ്കില്‍ സൂപ്പര്‍ ആനുവേഷന്‍ ഫണ്ട് അക്കൗണ്ടിലെ തുക വരിക്കാരന്റെ എന്‍ പി എസ് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യാന്‍ അംഗീകൃത എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്കോ സൂപ്പര്‍ ആനുവേഷന്‍ ഫണ്ടിലേക്കോ വ്യക്തിയുടെ നിലവിലെ തൊഴില്‍ ദാതാവ് മുഖേന ഒരു അപേക്ഷ നല്‍കണം.
അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍, അംഗീകൃത പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കില്‍ സൂപ്പര്‍ ആനുവേഷന്‍ ഫണ്ട് അക്കൗണ്ടിലെ തുകയുടെ കൈമാറ്റം ആരംഭിക്കും. പിന്നീട് എന്‍ പി എസിന്റെ നോഡല്‍ ഓഫീസിന്റെ പേരിലോ (സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍) അല്ലെങ്കില്‍ പോയിന്റ് ഓഫ് പ്രസന്‍സ് (POP) കളക്ഷന്‍ അക്കൗണ്ടിന്റെ പേരിലോ ഒരു ചെക്കോ ഡ്രാഫ്റ്റോ ഇഷ്യൂ ചെയ്യുന്നു.
ജീവനക്കാരന്റെ എന്‍ പി എസിന്റെ ശ്രേണി ഒന്ന് അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യുമെന്ന് അറിയിച്ചുകൊണ്ട് അംഗീകൃത പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കില്‍ സൂപ്പര്‍ ആനുവേഷന്‍ ഫണ്ട് തൊഴിലുടമയ്ക്ക് ഒരു കത്ത് നല്‍കുന്നു. നോഡല്‍ ഓഫീസ് അല്ലെങ്കില്‍ പോയിന്റ് ഓഫ് പ്രസന്‍സ് തുക ശേഖരിച്ച ശേഷം ജീവനക്കാരന്റെ എന്‍ പി എസ് ശ്രേണി ഒന്ന് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കും.