16 Oct 2022 6:30 AM GMT
Summary
വാഷിംഗ്ടൺ: യുഎസ് ഡോളറിന്റെ കുത്തൊഴുക്കിൽ പെടാതെ സുപ്രധാന വിദേശ കരുതൽ ശേഖരം സംരക്ഷിക്കാൻ രാജ്യങ്ങളോട് ഐഎംഎഫ്. ഐഎംഎഫിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീതാ ഗോപിനാഥിന്റെയും ആഗോള വായ്പാ സ്ഥാപനത്തിന്റെ ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവിയർ ഗൗറിഞ്ചാസിന്റെയും ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. മുൻ പ്രതിസന്ധികളിൽ നിന്ന് പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് പല സെൻട്രൽ ബാങ്കുകളും സമീപ വർഷങ്ങളിൽ ഡോളർ കരുതൽ ശേഖരം സൂക്ഷിച്ചു ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ ബഫറുകൾ പരിമിതമാണ്, അവ വിവേകത്തോടെ ഉപയോഗിക്കണം, ബ്ലോഗിൽ പറയുന്നു. "ഭാവിയിൽ […]
വാഷിംഗ്ടൺ: യുഎസ് ഡോളറിന്റെ കുത്തൊഴുക്കിൽ പെടാതെ സുപ്രധാന വിദേശ കരുതൽ ശേഖരം സംരക്ഷിക്കാൻ രാജ്യങ്ങളോട് ഐഎംഎഫ്.
ഐഎംഎഫിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീതാ ഗോപിനാഥിന്റെയും ആഗോള വായ്പാ സ്ഥാപനത്തിന്റെ ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവിയർ ഗൗറിഞ്ചാസിന്റെയും ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
മുൻ പ്രതിസന്ധികളിൽ നിന്ന് പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് പല സെൻട്രൽ ബാങ്കുകളും സമീപ വർഷങ്ങളിൽ ഡോളർ കരുതൽ ശേഖരം സൂക്ഷിച്ചു ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ ബഫറുകൾ പരിമിതമാണ്, അവ വിവേകത്തോടെ ഉപയോഗിക്കണം, ബ്ലോഗിൽ പറയുന്നു.
"ഭാവിയിൽ മോശമായ ഒഴുക്കും കുഴപ്പങ്ങളും നേരിടാൻ രാജ്യങ്ങൾ സുപ്രധാന വിദേശ കരുതൽ ശേഖരം സംരക്ഷിക്കണം. കഴിവുള്ളവർ വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി സ്വാപ്പ് ലൈനുകൾ പുനഃസ്ഥാപിക്കണം," അവർ തുടർന്നു.
വലിയ വിദേശ-കറൻസി കടങ്ങളുള്ള രാജ്യങ്ങൾ തിരിച്ചടവ് പ്രൊഫൈലുകൾ സുഗമമാക്കുന്നതിന് ഡെറ്റ് മാനേജ്മെന്റ് പ്രവർത്തനങ്ങൾക്ക് പുറമേ, മൂലധന-പ്രവാഹ മാനേജ്മെൻറ് കൂടി സുഗമമാക്കണമെന്നു അവർ ഓർമിപ്പിച്ചു.
ഈ വർഷത്തിന്റെ തുടക്കം മുതൽ 2000-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഡോളർ. ജപ്പാൻ യെനിനെതിരെ 22 ശതമാനവും യൂറോയ്‌ക്കെതിരെ 13 ശതമാനവും വളർന്നുവരുന്ന വിപണി കറൻസികൾക്കെതിരെ 6 ശതമാനവും അത് ഉയർന്നിട്ടുണ്ട്.