image

21 Aug 2022 7:00 AM GMT

വരുന്ന വാരം വിപണി അസ്ഥിരമായി തുടരാൻ സാധ്യത

Bijith R

വരുന്ന വാരം വിപണി അസ്ഥിരമായി തുടരാൻ സാധ്യത
X

Summary

കൊച്ചി: ഓഗസ്റ്റ് സീരീസ് മുതല്‍ സെപ്റ്റംബര്‍ സീരീസ് വരെ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിപണിയില്‍ നിലവിലെ അവസ്ഥയില്‍ വ്യാപാരികള്‍ മുന്നോട്ട് പോകുന്നതിനാല്‍ ഓഹരി വിപണികള്‍ തികച്ചും അസ്ഥിരമായി തുടരാൻ സാധ്യതയുണ്ട്. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് വിപണി ജൂണില്‍ 18 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. ഓഗസ്റ്റ് ഡെറിവേറ്റീവ് സീരീസിന്റെ കാലാവധി അവസാനിക്കുന്നതും സെപ്തംബര്‍ ഡെറിവേറ്റീവ് സീരീസില്‍ വ്യാപാരികൾ പുതിയ പൊസിഷനുകള്‍ തുറക്കുന്നതും സമീപകാലത്ത് നിഫ്റ്റി ചലിക്കാന്‍ സാധ്യതയുള്ള ശ്രേണിയുടെ സൂചന നല്‍കും. ഓഗസ്റ്റ് ഡെറിവേറ്റീവ് സെഗ്മെന്റിലെ […]


കൊച്ചി: ഓഗസ്റ്റ് സീരീസ് മുതല്‍ സെപ്റ്റംബര്‍ സീരീസ് വരെ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിപണിയില്‍ നിലവിലെ അവസ്ഥയില്‍ വ്യാപാരികള്‍ മുന്നോട്ട് പോകുന്നതിനാല്‍ ഓഹരി വിപണികള്‍ തികച്ചും അസ്ഥിരമായി തുടരാൻ സാധ്യതയുണ്ട്. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് വിപണി ജൂണില്‍ 18 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു.

ഓഗസ്റ്റ് ഡെറിവേറ്റീവ് സീരീസിന്റെ കാലാവധി അവസാനിക്കുന്നതും സെപ്തംബര്‍ ഡെറിവേറ്റീവ് സീരീസില്‍ വ്യാപാരികൾ പുതിയ പൊസിഷനുകള്‍ തുറക്കുന്നതും സമീപകാലത്ത് നിഫ്റ്റി ചലിക്കാന്‍ സാധ്യതയുള്ള ശ്രേണിയുടെ സൂചന നല്‍കും.

ഓഗസ്റ്റ് ഡെറിവേറ്റീവ് സെഗ്മെന്റിലെ നിലവിലെ പൊസിഷന്‍ അടിസ്ഥാനമാക്കി വരുന്ന ആഴ്ചയില്‍ നിഫ്റ്റി 18,000 ലെവല്‍ മറികടക്കുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം നിഫ്റ്റിക്ക് 17,500 ലും തുടര്‍ന്ന് 17,300 ലും ശക്തമായ പിന്തുണ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് എഫ് ആന്‍ഡ് ഒ പൊസിഷന്‍സ് സൂചിപ്പിക്കുന്നു.

' ഞങ്ങളുടെ മുന്‍ ആഴ്ചയിലെ വിശകലനത്തില്‍ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍, വ്യാഴാഴ്ച്ച ക്ലോസിംഗില്‍ അകസപ്പെടാതിരിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങള്‍ വ്യക്തമായി പറഞ്ഞിരുന്നു. വെള്ളിയാഴ്ച്ചത്തെ തിരുത്തല്‍, ഉയര്‍ന്ന തലങ്ങളില്‍ വ്യാപാരം നിലനിര്‍ത്തുമെന്ന ഞങ്ങളുടെ നിലപാടിനെ സാധൂകരിക്കുന്നു. ഇപ്പോള്‍ നമ്മുടെ പ്രധാന സൂചികകള്‍ എട്ട് ദിവസത്തെ വിജയ പ്രവണത പെട്ടെന്ന് തകര്‍ത്തു. ഇത് വരാനിരിക്കുന്ന ആഴ്ചകളില്‍ പ്രതിഫലിക്കും,' എയ്ഞ്ചല്‍ ബ്രോക്കിംഗിലെ ടെക്നിക്കല്‍ അനലിസ്റ്റുകള്‍ പറയുന്നു.

ഓഹരി വിപണിയിലെ ഡീലര്‍മാര്‍ പറയുന്നതനുസരിച്ച്, പോസിറ്റീവ് ട്രിഗറുകളുടെ അഭാവത്തില്‍ വിപണികള്‍ ഉയര്‍ന്ന തലത്തില്‍ ലാഭമെടുപിന് സാക്ഷ്യം വഹിക്കാനിടയുണ്ട്.

ഏഷ്യയിലെ മറ്റിടങ്ങളിലെ കാര്യങ്ങൾ നോക്കിയാൽ, പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അതിന്റെ മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനുമുള്ള വായ്പയുടെ പ്രൈം റേറ്റ് (എല്‍പിആര്‍) തിങ്കളാഴ്ച കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൊവിഡുമായി ബന്ധപ്പെട്ട നീണ്ട ലോക്ക്ഡൗണും, മാന്ദ്യവുമാണ് ഈ നടപടിയ്ക്ക് കാരണം.

സാമ്പത്തിക വിപണികളില്‍ ചില അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു പ്രധാന സംഭവം വ്യോമിംഗിലെ ജാക്‌സണ്‍ ഹോളില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക സാമ്പത്തിക സിമ്പോസിയമാണ്. ഇതില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്ക് തലവന്‍മാര്‍, ധനമന്ത്രിമാര്‍, അക്കാദമിക് വിദഗ്ധര്‍, സാമ്പത്തിക വിപണി പങ്കാളികള്‍ എന്നിവര്‍ പങ്കെടുക്കും. മാത്രമല്ല യുഎസിലെ പണനയം കൂടുതല്‍ കര്‍ശനമാക്കുന്നതിലേക്ക് നീങ്ങുന്നുവെന്ന അഭിപ്രാങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, യുഎസ് ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും പ്രസംഗങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.

ഉപഭോക്താക്കള്‍ക്ക് പണപ്പെരുപ്പം ഉണ്ടാക്കിയ നാശത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന പ്രതിമാസ ഉപഭോക്തൃ ചെലവുകളും ഉപഭോഗ വിവരങ്ങളും യുഎസ് പുറത്തുവിടും.

കൂടാതെ, യൂറോപ്യന്‍ മേഖലകളിലെ ഉത്പാദന പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ചില പ്രധാന മാക്രോ ഇക്കണോമിക് ഡാറ്റയും വരും ആഴ്ചയില്‍ പ്രതീക്ഷിക്കുന്നുണ്ട്. മാന്ദ്യത്തിലേയ്ക്ക് വഴുതി വീഴുമെന്ന ആശങ്കകള്‍ക്കിടയില്‍ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തെ കുറിച്ച് ദീര്‍ഘ വീക്ഷണം ഇതിലൂടെ ലഭിക്കും.