15 July 2022 3:39 AM GMT
Summary
ഒന്നാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 64 ശതമാനം വര്‍ധിച്ച് 600.66 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 367.29 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 540.54 കോടി രൂപയായിരുന്നു. 2022-23 ഏപ്രില്‍-ജൂണ്‍ കാലയളവിലെ മൊത്തം വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 4,003.97 കോടി രൂപയില്‍ നിന്ന് 4,081.48 കോടി രൂപയായി ഉയര്‍ന്നതായി ഫെഡറല്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ […]
ഒന്നാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 64 ശതമാനം വര്‍ധിച്ച് 600.66 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 367.29 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 540.54 കോടി രൂപയായിരുന്നു. 2022-23 ഏപ്രില്‍-ജൂണ്‍ കാലയളവിലെ മൊത്തം വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 4,003.97 കോടി രൂപയില്‍ നിന്ന് 4,081.48 കോടി രൂപയായി ഉയര്‍ന്നതായി ഫെഡറല്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 2021 ജൂണ്‍ അവസാനത്തോടെ 3.50 ശതമാനത്തില്‍ നിന്ന് 2022 ജൂണ്‍ 30 വരെയുള്ള മൊത്ത വായ്പകളുടെ 2.69 ശതമാനമായി ചുരുങ്ങി. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ 4,155.33 കോടി രൂപയായിരുന്നു. 2021-22 ജൂണ്‍ പാദത്തില്‍ ഇത് 4,649.33 കോടി രൂപയില്‍ താഴെയാണ്. അറ്റ നിഷ്‌ക്രിയ ആസ്തിയും 1.23 ശതമാനത്തില്‍ നിന്ന് 0.94 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ കിട്ടാക്കടങ്ങള്‍ക്കും മറ്റുമായി നീക്കിവച്ച വച്ചിരിക്കുന്ന തുക മുന്‍ വര്‍ഷം ഇതേ പാദത്തിലെ 639.94 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 166.68 കോടി രൂപയായി കുറഞ്ഞു.