Summary
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവും മൂലം താറുമാറായ ശ്രീലങ്കയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ നാടുവിട്ട പ്രസിഡന്റ് ഗോട്ടബായ രജപക്‌സെ വരുന്ന ബുധനാഴ്ച (ജൂലൈ 13) ന് രാജി നല്‍കും. പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യപാ അബേവര്‍ധനയാണ് ശനിയാഴ്ച രാത്രി ഇക്കാര്യം അറിയിച്ചത്. ഇന്നലെ പ്രധിഷേധ ജനക്കൂട്ടം പ്രസഡന്റിന്റെ വസതി കൈക്കേറിയിരുന്നു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇന്നലെ രാജി വച്ചു. ശനിയാഴ്ച വൈകുന്നേരം നടന്ന നേതാക്കളുടെ സര്‍വകക്ഷി യോഗത്തിന് ശേഷം അബേവര്‍ധന രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജിവെക്കാനുള്ള തീരുമാനം […]
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവും മൂലം താറുമാറായ ശ്രീലങ്കയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ നാടുവിട്ട പ്രസിഡന്റ് ഗോട്ടബായ രജപക്‌സെ വരുന്ന ബുധനാഴ്ച (ജൂലൈ 13) ന് രാജി നല്‍കും. പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യപാ അബേവര്‍ധനയാണ് ശനിയാഴ്ച രാത്രി ഇക്കാര്യം അറിയിച്ചത്.
ഇന്നലെ പ്രധിഷേധ ജനക്കൂട്ടം പ്രസഡന്റിന്റെ വസതി കൈക്കേറിയിരുന്നു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇന്നലെ രാജി വച്ചു. ശനിയാഴ്ച വൈകുന്നേരം നടന്ന നേതാക്കളുടെ സര്‍വകക്ഷി യോഗത്തിന് ശേഷം അബേവര്‍ധന രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജിവെക്കാനുള്ള തീരുമാനം പ്രസിഡന്റ് രാജപക്സെ സ്പീക്കറെ അറിയിച്ചത്. പാര്‍ലമെന്റ് പിന്‍ഗാമിയെ നിയമിക്കുന്നതുവരെ അബേവര്‍ധനയായിരുക്കും ആക്ടിംഗ് പ്രസിഡന്റ്.
2020 നവംബറിലാണ് രാജപക്സെ ശ്രീലങ്കന്‍ പ്രസിഡന്റായത്. ഏഴ് ദിവസത്തിനകം പാര്‍ലമെന്റ് വിളിച്ചുകൂട്ടി ആക്ടിംഗ് പ്രസിഡന്റിനെ നിയമിക്കണമെന്നും പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള പുതിയ പ്രധാനമന്ത്രിയുടെ കീഴില്‍ ഇടക്കാല സര്‍വകക്ഷി സര്‍ക്കാരിനെ നിയമിക്കണമെന്നും പാര്‍ട്ടി നേതാക്കള്‍ രാജപക്സയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് ശ്രീലങ്ക തീരുമാനിച്ചിരിക്കുന്നത്. 1948 ല്‍ സ്വതന്ത്രമായതിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലിയുള്ള വന്‍ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ രാജപക്സെ ഒളിവില്‍ പോയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ സേനയുടെ വെടിവെയ്പ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റും. 36 പേര്‍ ചികിത്സയിലാണ്. വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഗണ്യമായ ഇടിവ് വന്നതാണ് ശ്രീലങ്കയെ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിട്ടത്. ഇന്ധനവും ഭക്ഷ്യ ക്ഷാമവും രൂക്ഷമായതോടെ ജനങ്ങൾ തെരുവുകളിലേയ്ക്ക് ഇറങ്ങുകയായിരുന്നു.