image

29 March 2022 3:30 AM GMT

Insurance

കോവിഡ് പോയാലും, കൊറോണ പോളിസികള്‍ സെപറ്റംബര്‍ 30 വരെ വിപണിയിലുണ്ടാകും

MyFin Desk

കോവിഡ് പോയാലും, കൊറോണ പോളിസികള്‍ സെപറ്റംബര്‍ 30 വരെ വിപണിയിലുണ്ടാകും
X

Summary

കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞ്, തീരെ ഇല്ലാതായെങ്കിലും ഇതുമായി ബന്ധപ്പെട്ട കൊറോണ കവച് ഇന്‍ഷുറന്‍സ് പോളിസികള്‍ 2022 സെപ്റ്റംബര്‍ 30 വരെ വിപണിയിലുണ്ടാകും. ഈ തീയതി വരെ കൊറോണ കവച്, കൊറോണ രക്ഷക് പോളിസികള്‍ വില്‍ക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎ ഐ നിര്‍ദേശം നല്‍കി. കോവിഡ് 19 പരിരക്ഷയേകുന്ന ഇന്‍ഷൂറന്‍സ് പോളിസികള്‍ ഐ ആര്‍ ഡി എ ഐ നിര്‍ദേശാനുസരണം രാജ്യത്ത് ആരംഭിച്ചത് 2020 ജൂലായിലാണ്. നിലവില്‍ 105, 195, 285 ദിവസങ്ങളിലേക്കാണ് ഈ പോളിസികള്‍ നല്‍കുന്നത്. […]


കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞ്, തീരെ ഇല്ലാതായെങ്കിലും ഇതുമായി ബന്ധപ്പെട്ട കൊറോണ കവച് ഇന്‍ഷുറന്‍സ് പോളിസികള്‍ 2022 സെപ്റ്റംബര്‍ 30...

കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞ്, തീരെ ഇല്ലാതായെങ്കിലും ഇതുമായി ബന്ധപ്പെട്ട കൊറോണ കവച് ഇന്‍ഷുറന്‍സ് പോളിസികള്‍ 2022 സെപ്റ്റംബര്‍ 30 വരെ വിപണിയിലുണ്ടാകും. ഈ തീയതി വരെ കൊറോണ കവച്, കൊറോണ രക്ഷക് പോളിസികള്‍ വില്‍ക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎ ഐ നിര്‍ദേശം നല്‍കി. കോവിഡ് 19 പരിരക്ഷയേകുന്ന ഇന്‍ഷൂറന്‍സ് പോളിസികള്‍ ഐ ആര്‍ ഡി എ ഐ നിര്‍ദേശാനുസരണം രാജ്യത്ത് ആരംഭിച്ചത് 2020 ജൂലായിലാണ്. നിലവില്‍ 105, 195, 285 ദിവസങ്ങളിലേക്കാണ് ഈ പോളിസികള്‍ നല്‍കുന്നത്.

സകല സീമകളും ലംഘിച്ച് രോഗം വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന് ഇന്‍ഷൂറന്‍സ് പരിരക്ഷ എന്ന ആശയം റെഗുലേറ്ററി അതോറിറ്റി മുന്നോട്ട വച്ചത്. കൊറോണ, കവച്, കൊറോണ രക്ഷക് എന്നിങ്ങനെ രണ്ട് പോളിസികളാണ് അവതരിപ്പിച്ചത്. സമഗ്രആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ചുരുങ്ങിയ തുകയ്ക്ക് ലഭ്യമാകുന്ന പോളിസകള്‍ എന്ന നിലയ്ക്കാണ് കോറോണ പോളിസികള്‍ വിപണി പിടിച്ചത്. കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ക്ക് 100 ശതമാനം തുകയും ഉറപ്പ് നല്‍കുന്ന പോളിസിയാണ് കൊറോണ രക്ഷക്. കൊറോണ കവചിനാകട്ടെ 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ കവറേജ് പരിധിയുമുണ്ട്.

പുതുക്കാം

വൈറസ് തുടരുന്ന സാഹചര്യത്തില്‍ പുതിയ പോളിസികള്‍ നല്‍കാനും നിലവിലുള്ളവ പുതുക്കാനും സെപ്റ്റംബര്‍ 30 വരെ കാലാവധി നീട്ടി. ഇതു കൂടാതെ കൂടുതല്‍ അസൂഖങ്ങള്‍ക്ക് കവറേജ് കിട്ടുന്ന പോളിസികളിലേക്കുള്ള മൈഗ്രേഷനും, മറ്റ് കമ്പനികള്‍ നല്‍കുന്ന കൊറോണ പോളിസികളിലേക്കുള്ള പോര്‍ട്ടിംഗും നടത്താനാവും.

കൊറോണ പോളിസി

റൂം വാടക, നഴ്‌സിംഗ്, ഐ സി യു ചെലവുകള്‍, സര്‍ജന്റെയും ഡോക്ടര്‍മാരുടെയും കണ്‍സള്‍ട്ടേഷന്‍ ഫീസ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആശുപത്രി ചെലവുകള്‍ കൊറോണ കവച് പോളിസിയില്‍ ഉള്‍പ്പെടുന്നു.
കൊറോണ കവച് പോളിസി വാങ്ങുമ്പോള്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി ഒരു തവണ പ്രീമിയം തുക അടയ്‌ക്കേണ്ടതുണ്ട്.
ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ ഒരു നിശ്ചിത കാലയളവ് വരെ ലഭിക്കും.
കൊറോണ ബാധിതനായി ചികിത്സിക്കുന്ന ഒരാളുടെ 14 ദിവസത്തെ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തും.
മുറി വാടകയ്ക്ക് പോളിസിയില്‍ പരിധി നിശ്ചയിച്ചിട്ടില്ല
ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉള്‍പ്പെടെയുള്ള ചികിത്സാ ചെലവുകള്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു
ഒരു നിശ്ചിത പരിധി വരെ എമര്‍ജന്‍സി ആംബുലന്‍സ് ചെലവ് കവര്‍ ചെയ്യുന്നു.