image

27 March 2022 9:33 PM GMT

Premium

യുദ്ധവും പണപ്പെരുപ്പവും വിപണിയുടെ ഗതി നിയന്ത്രിക്കും

MyFin Desk

യുദ്ധവും പണപ്പെരുപ്പവും വിപണിയുടെ ഗതി നിയന്ത്രിക്കും
X

Summary

ഇന്ത്യന്‍ വിപണി ഇന്ന് ഏകീകരണ (consolidation) ഘട്ടത്തിലേക്ക് കടന്നേക്കാം. വ്യാപാരികള്‍ അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വ് നയം വിപണിയില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്നും, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ ഗതി എന്താണെന്നും കൃത്യമായി വിലയിരുത്തും. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ക്രൂഡ് വിലകള്‍ മുകളിലേക്ക് തന്നെയാണ്. ഇത് സൃഷ്ടിക്കുന്ന പണപ്പെരുപ്പവും, കമ്പനികളുടെ വരുമാനത്തിലുണ്ടാകുന്ന വളര്‍ച്ചാ തോതും നിക്ഷേപകരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കണക്കുകളേക്കാള്‍ ഓഹരി വിപണികളെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളായി ഫെഡിന്റെ നയ തീരുമാനവും, യുക്രെയ്ന്‍ സംഘര്‍ഷവും മാറി. അതിന്റെ ഫലമായി […]


ഇന്ത്യന്‍ വിപണി ഇന്ന് ഏകീകരണ (consolidation) ഘട്ടത്തിലേക്ക് കടന്നേക്കാം. വ്യാപാരികള്‍ അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വ് നയം വിപണിയില്‍...

ഇന്ത്യന്‍ വിപണി ഇന്ന് ഏകീകരണ (consolidation) ഘട്ടത്തിലേക്ക് കടന്നേക്കാം. വ്യാപാരികള്‍ അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വ് നയം വിപണിയില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്നും, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ ഗതി എന്താണെന്നും കൃത്യമായി വിലയിരുത്തും.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ക്രൂഡ് വിലകള്‍ മുകളിലേക്ക് തന്നെയാണ്. ഇത് സൃഷ്ടിക്കുന്ന പണപ്പെരുപ്പവും, കമ്പനികളുടെ വരുമാനത്തിലുണ്ടാകുന്ന വളര്‍ച്ചാ തോതും നിക്ഷേപകരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കണക്കുകളേക്കാള്‍ ഓഹരി വിപണികളെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളായി ഫെഡിന്റെ നയ തീരുമാനവും, യുക്രെയ്ന്‍ സംഘര്‍ഷവും മാറി.

അതിന്റെ ഫലമായി വിദേശ നിക്ഷേപകര്‍ ലാഭമെടുപ്പും നടത്തുന്നുണ്ട്. ഇന്ത്യന്‍ വിപണി മറ്റ് വിപണികളെ അപേക്ഷിച്ച് മികച്ച പ്രകടനം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വിദേശനിക്ഷേപകര്‍ക്ക് ലാഭമെടുക്കാനുള്ള അവസരവും ലഭിച്ചു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഈ അവസരത്തില്‍ വാങ്ങുന്നവരായി മാറുകയാണുണ്ടായത്.

അമേരിക്കന്‍ വിപണിയില്‍ വെള്ളിയാഴ്ച്ച സമ്മിശ്ര പ്രതികരണമായിരുന്നു. എസ് ആന്‍ഡ് പി 500, ഡൗജോണ്‍സ് എന്നിവ 0.5 ശതമാനം ഉയര്‍ന്നിരുന്നു. എന്നാല്‍ നാസ്ഡാക്ക് നഷ്ടത്തിലാണ് അവസാനിച്ചത്.

സിംഗപ്പൂര്‍ എജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ (7.43 am) 59.95 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,507.37 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,373.02 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

കൊട്ടക്ക് സെക്യൂരിട്ടീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് അമോള്‍ അത്താവാലെ പറയുന്നു, "ഉയരുന്ന അമേരിക്കന്‍ ബോണ്ട് യീല്‍ഡ് ഉയര്‍ത്തുന്ന വെല്ലുവിളി, അത് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തുവാന്‍ ഫെഡിനെ പ്രേരിപ്പിക്കുമോ എന്നതാണ്. അങ്ങനെ സംഭവിച്ചാല്‍, വിദേശ നിക്ഷേപകരെ അമേരിക്കന്‍ വിപണിയിലേക്ക് തിരികെ വിളിക്കുവാന്‍ ഇത് കാരണമാവും. ഇന്ത്യ അടക്കമുള്ള വളരുന്ന വിപണികള്‍ക്ക് ഇത് തിരിച്ചടിയാകും. നിഫ്റ്റി 17400 ലെവലിലായിരിക്കുമ്പോഴും കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഇത് പൊതുവില്‍ നെഗറ്റീവ് ട്രെന്‍ഡാണ്. കൂടാതെ, വീക്ക്‌ലി ചാര്‍ട്ടുകളില്‍ ഒരു ചെറിയ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതും സൂചിപ്പിക്കുന്നത് വിപണിയുടെ ദൗര്‍ബല്യമാണ്. ഞങ്ങളുടെ അഭിപ്രായത്തില്‍, സൂചിക 17325 ന് താഴേക്ക് നീങ്ങിയാല്‍ കൂടുതല്‍ കറക്ഷനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. വീണ്ടും താഴേക്ക് പോയാല്‍ 17000 വരെയോ, അല്ലെങ്കില്‍ 16900-16870 ലെവല്‍ വരെയോ സൂചിക എത്തിച്ചേരാം. മുന്നേറ്റത്തിനുള്ള സാധ്യത 17325 കടന്നാല്‍ മാത്രമേ പ്രതീക്ഷിക്കാനുള്ളു. ഈ ഘട്ടത്തില്‍ 17400-17450 ലെവലില്‍ ഒരു പുള്‍ബാക്ക് റാലിക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല."

ശ്രദ്ധിക്കേണ്ട ഓഹരികള്‍
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ ലോംഗ് ബില്‍ഡപ്പ് കാണിക്കുന്ന ഓഹരികള്‍: കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, അതുല്‍, പിവിആര്‍, എംസിഎക്‌സ് ഇന്ത്യ, ഇന്റലക്റ്റ് ഡിസൈന്‍ അരേന.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ ഷോര്‍ട്ട് ബില്‍ഡപ്പ് കാണിക്കുന്ന ഓഹരികള്‍: ഇന്‍ഡസ് ടവേഴ്‌സ്, ജിഎന്‍എഫ്‌സി, എസ്‌കോര്‍ട്‌സ്, ടൊറന്റ് ഫാര്‍മ, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,820 രൂപ (മാര്‍ച്ച് 25)
ഒരു ഡോളറിന് 76.20 രൂപ (മാര്‍ച്ച് 25)
ബ്രെന്റ് ക്രൂഡ് ബാരലിന് 117.42 ഡോളര്‍ (മാര്‍ച്ച് 28, 8.11 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 35,70,033 രൂപ (മാര്‍ച്ച് 28, 8.13 am, വസീര്‍എക്‌സ്)