image

12 Dec 2022 10:33 AM GMT

More

ബാധ്യതയാകുന്നതിന് മുമ്പ് വായ്പകള്‍ വിറ്റൊഴിവാക്കാം; ബാങ്കുകൾക്ക് ആര്‍ബിഐ നിര്‍ദ്ദേശം

MyFin Desk

reserve bank of india
X

reserve bank of india


മുംബൈ: ബാങ്കുകള്‍ക്കും, ധനകാര്യ സ്ഥാപനങ്ങള്‍ക്കും സമ്മര്‍ദ്ദത്തിലായ വായ്പകള്‍ (തിരിച്ചടവ് മുടങ്ങിയ വായ്പകള്‍) അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ (എആര്‍സി) ക്ക് വില്‍ക്കാമെന്ന് ആര്‍ബിഐ. മുന്‍പ്, 60 ദിവസത്തിനു മുകളില്‍ തിരിച്ചടവ് മുടങ്ങുകയോ, നിഷ്‌ക്രിയ ആസ്തിയുടെ ഗണത്തില്‍പെടുത്തുകയോ ചെയ്യുന്നത് വരെ വായ്പകള്‍ എആര്‍സികള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ കാത്തിരിക്കേണ്ടിയിരുന്നു.

എന്നാല്‍, പുതിയ തീരുമാനം വഴി വായ്പ തിരിച്ചടവ് മുടങ്ങാമെന്നോ, നിഷ്‌ക്രിയ ആസ്തിയിലേക്ക് നീങ്ങാമെന്നോ സൂചന ലഭിച്ചാല്‍ ബാങ്കുകൾക്ക് എആര്‍സികള്‍ക്ക് വിറ്റ് ആസ്തിയാക്കി മാറ്റാം. ഇതുവഴി അവരുടെ ബാലന്‍സ് ഷീറ്റ് ക്ലിയര്‍ ചെയ്യുകയും ആകാം. കുടുശികയുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ വിവിധ വായ്പദാതാക്കളില്‍ നിന്നും എടുത്തിട്ടുള്ള ചെറിയ തുകകളടക്കം വായ്പകളുടെ ഏകീകരണവും ഇതു മൂലം സാധ്യമാകും. സാധാരണയായി തിരിച്ചടവ് മുടക്കുന്നന്നവര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം കടമെടുത്ത് ചെറിയ തുകയുടെ തിരിച്ചടവുകള്‍ നടത്തുകയാണ് ചെയ്യാറ്.


കിട്ടാക്കടം തിരിച്ചുപിടിക്കല്‍ പ്രക്രിയ ബാങ്കുകളെ സംബന്ധിച്ച് സങ്കീര്‍ണമാണ്. കൂടാതെ, അതിനായി ഒരു തുക ചെലവഴിക്കേണ്ടതായും വരുന്നുണ്ട്. നിഷ്‌ക്രിയ ആസ്തിയായ വായ്പയെക്കാള്‍ ബാങ്കിന് മികച്ച റിട്ടേണ്‍ നല്‍കുന്നത് സമ്മര്‍ദ്ദിത്താലയ വായ്പകളാണ്. പുതിയ നിര്‍ദ്ദേശപ്രകാരം ബാധ്യതയാകുന്നതിനു മുമ്പ് ബാങ്കുകള്‍ വായ്പകളെ വിറ്റൊഴിവാക്കിയാല്‍ ബാലന്‍സ് ഷീറ്റും ക്ലിയറായി സൂക്ഷിക്കാമെന്നാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.

വായ്പ തിരിച്ചടവ് 90 ദിവസം വരെ മുടങ്ങുന്ന വായ്പകളെയാണ് സമ്മര്‍ദ്ദ ആസ്തികള്‍ എന്നു പറയുക. തിരിച്ചുപിടിക്കാനാവാത്ത വായ്പകളെയാണ് നിഷ്‌ക്രിയ ആസ്തിയെന്നു പറയുന്നത്.