image

1 Sep 2022 4:00 AM GMT

Business

തിരുവനന്തപുരം കണക്റ്റിവിറ്റി സമ്മിറ്റ്; 30-ലധികം എയർലൈനുകൾ പങ്കെടുക്കുന്നു

MyFin Bureau

തിരുവനന്തപുരം കണക്റ്റിവിറ്റി സമ്മിറ്റ്; 30-ലധികം എയർലൈനുകൾ പങ്കെടുക്കുന്നു
X

Summary

തിരുവനന്തപുരം: കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെക്കേ അറ്റത്തുള്ള അഞ്ച് ജില്ലകളിലെ വ്യോമ ഗതാഗത സാധ്യതകള്‍ വിലയിരുത്താൻ ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ടിസിസിഐ) ദേശീയ-അന്തര്‍ദേശീയ എയര്‍ലൈനുകളും ചേർന്ന ഉന്നതതലയോഗം നാളെ (വെള്ളിയാഴ്ച) നടക്കും. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ഈ ഏകദിന ഉച്ചകോടിയില്‍ അധ്യക്ഷനാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍, തെക്കന്‍ തമിഴ്നാട്, കന്യാകുമാരി, തിരുനെല്‍വേലി എന്നീ ജില്ലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായാണ് ഈ മേഖല കണക്കാക്കുന്നത്. ഈ […]


തിരുവനന്തപുരം: കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെക്കേ അറ്റത്തുള്ള അഞ്ച് ജില്ലകളിലെ വ്യോമ ഗതാഗത സാധ്യതകള്‍ വിലയിരുത്താൻ ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ടിസിസിഐ) ദേശീയ-അന്തര്‍ദേശീയ എയര്‍ലൈനുകളും ചേർന്ന ഉന്നതതലയോഗം നാളെ (വെള്ളിയാഴ്ച) നടക്കും.

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ഈ ഏകദിന ഉച്ചകോടിയില്‍ അധ്യക്ഷനാകും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍, തെക്കന്‍ തമിഴ്നാട്, കന്യാകുമാരി, തിരുനെല്‍വേലി എന്നീ ജില്ലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായാണ് ഈ മേഖല കണക്കാക്കുന്നത്. ഈ മേഖലയുടെ വളര്‍ച്ചയെ നേരിടാന്‍ വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗനിർദ്ദേശങ്ങൾ ചര്‍ച്ച ചെയ്യപ്പെടും.

'തിരുവനന്തപുരം കണക്റ്റിവിറ്റി സമ്മിറ്റ്' എന്നറിയപ്പെടുന്ന സമ്മേളനത്തില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര, ജെറ്റ് എയര്‍വേസ്, എമിറേറ്റ്സ്, ലുഫ്താന്‍സ, എയര്‍ അറേബ്യ, ഫ്‌ലൈ ദുബായ്, എയര്‍ ഏഷ്യ, ഖത്തര്‍ എയര്‍വേയ്സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, മാലിദ്വീപ് എയര്‍ലൈന്‍സ്, സ്‌കൂട്ട്, ആകാശ എയര്‍ തുടങ്ങി 30 ലധികം എയര്‍ലൈനുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

ഇതിലൂടെ സംസ്ഥാന തലസ്ഥാന മേഖലയിലേക്കും പുറത്തേക്കും (എസ്സിആര്‍) വിമാന കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ട്രിവാന്‍ഡ്രം അജന്‍ഡ ടാസ്‌ക് ഫോഴ്സ് (ടിഎടിഎഫ്), 'എവേക്ക് ട്രിവാന്‍ഡ്രം' എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.

'78 കിലോമീറ്റര്‍ നീളമുള്ള ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ (ഒഎജിസി), ടെക്നോപാര്‍ക്കിന്റെ അടുത്ത ഘട്ട വികസനം, ലൈഫ് സയന്‍സസ് പാര്‍ക്ക്, ഇന്റര്‍നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥ സൃഷ്ടിക്കല്‍, വലിയ വാണിജ്യ ഔട്ട്ലെറ്റുകള്‍ തുറക്കല്‍ എന്നിവയുടെ യഥാര്‍ത്ഥ സാധ്യതകള്‍ തിരിച്ചറിയാന്‍ വര്‍ധിച്ച കണക്റ്റിവിറ്റി അനിവാര്യമാണ്," ടിസിസിഐ പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു.

ഇതാദ്യമായാണ് വ്യവസായവും പൗരന്മാരും ഒരുമിച്ച് രാജ്യത്ത് കണക്ടിവിറ്റി ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ഇത് ഒരു തുടക്കം മാത്രമാണ് ഭാവിയില്‍ ഇത്തരം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.