image

27 Feb 2025 3:25 AM GMT

Automobile

ദക്ഷിണാഫ്രിക്കയില്‍ വാഹന ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ മഹീന്ദ്ര

MyFin Desk

mahindra to increase vehicle production in south africa
X

Summary

  • മഹീന്ദ്രയുടെ ദക്ഷിണാഫ്രിക്കയിലെ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ദശകത്തിലേക്ക്
  • പ്രാദേശിക അസംബ്ലി ശേഷികള്‍ വികസിപ്പിക്കുന്നതിന്റെ സാധ്യതകള്‍ തേടുന്നു


ദക്ഷിണാഫ്രിക്കയില്‍ വാഹന ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ഓട്ടോമേറ്റീവ് കമ്പനിയായ മഹീന്ദ്ര. ഇതിനായി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി കമ്പനി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

മഹീന്ദ്രയുടെ ദക്ഷിണാഫ്രിക്കയിലെ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ദശകത്തിലേക്ക് കടക്കുകയാണ്. ക്വാസുലു-നടാല്‍ പ്രവിശ്യയിലെ എ.ഐ.എച്ച് ലോജിസ്റ്റിക്സിന്റെ അസംബ്ലി സൗകര്യത്തില്‍ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രക്രിയയിലാണ് കമ്പനി ഇപ്പോള്‍. ദക്ഷിണാഫ്രിക്കയെ കമ്പനിയുടെ രണ്ടാമത്തെ വീട് എന്നാണ് അവര്‍ പലപ്പോഴും വിശേഷിപ്പിക്കുന്നത്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരുമ്പോള്‍, ഈ ധാരണാപത്രം പ്രാദേശിക അസംബ്ലി ശേഷികള്‍ വികസിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ തങ്ങളെ അനുവദിക്കുന്നതായി മഹീന്ദ്ര സൗത്ത് ആഫ്രിക്കയുടെ സിഇഒ രാജേഷ് ഗുപ്ത പറഞ്ഞു. രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചാ ലക്ഷ്യങ്ങളെ കമ്പനി പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പഠനം ദക്ഷിണാഫ്രിക്കയുടെ ഓട്ടോമോട്ടീവ് ലാന്‍ഡ്സ്‌കേപ്പിലേക്ക് കൂടുതല്‍ ആഴത്തിലുള്ള സാധ്യതകളെക്കുറിച്ച് ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക വിപണിക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ച വാഹനങ്ങളുടെ വില്‍പ്പനയിലൂടെ, പ്രത്യേകിച്ച് ജാപ്പനീസ്, യൂറോപ്യന്‍ ബ്രാന്‍ഡുകളെ മറികടക്കുന്ന പിക്കപ്പ് വേരിയന്റുകളിലൂടെ, സമീപ വര്‍ഷങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡായി മഹീന്ദ്ര മാറിയിരിക്കുന്നു.

ദക്ഷിണാഫ്രിക്കയുടെ ഓട്ടോമോട്ടീവ് വ്യവസായ പ്രോത്സാഹനങ്ങള്‍, കയറ്റുമതി വിപണി സാധ്യത, തൊഴില്‍ ശക്തി വികസനം, വിതരണ ശൃംഖല അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ പ്രധാന ഘടകങ്ങള്‍ പഠനത്തില്‍ പരിശോധിക്കപ്പെടും. ലോജിസ്റ്റിക്‌സും വിതരണ ശൃംഖലയുടെ സാധ്യതയും പഠനം വിലയിരുത്തും.