image

9 July 2022 12:10 AM GMT

Banking

നാല് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

MyFin Desk

നാല് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
X

Summary

സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാവുന്ന പരിധി ഉള്‍പ്പെടെ നിരവധി നിയന്ത്രണങ്ങള്‍ ആറ് മാസത്തേക്ക് നാല് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തി. ന്യൂഡല്‍ഹിയിലെ രാംഗര്‍ഹിയ കോ-ഓപ്പറേറ്റീവ് ബാങ്ക്, മുംബൈയിലെ സഹെബ്രാവു ദേശ്മുഖ്,  സാംഗ്ലി സഹകാരി എന്നീ സഹകരണ ബാങ്കുകള്‍, കര്‍ണാടകയിലെ ശാരദ മഹിളാ സഹകരണ ബാങ്ക് എന്നിവയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയ നാല് ബാങ്കുകള്‍. 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആറ് മാസത്തേക്ക് ഈ നാല് ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്‍കൂര്‍ […]


സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാവുന്ന പരിധി ഉള്‍പ്പെടെ നിരവധി നിയന്ത്രണങ്ങള്‍ ആറ് മാസത്തേക്ക് നാല് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തി. ന്യൂഡല്‍ഹിയിലെ രാംഗര്‍ഹിയ കോ-ഓപ്പറേറ്റീവ് ബാങ്ക്, മുംബൈയിലെ സഹെബ്രാവു ദേശ്മുഖ്, സാംഗ്ലി സഹകാരി എന്നീ സഹകരണ ബാങ്കുകള്‍, കര്‍ണാടകയിലെ ശാരദ മഹിളാ സഹകരണ ബാങ്ക് എന്നിവയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയ നാല് ബാങ്കുകള്‍. 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ആറ് മാസത്തേക്ക് ഈ നാല് ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഏതെങ്കിലും വായ്പ അനുവദിക്കാനോ പുതുക്കാനോ നിക്ഷേപം നടത്താനോ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ കഴിയില്ല. നിര്‍ദ്ദേശങ്ങള്‍ പ്രകാരം, നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതിനും പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാംഗര്‍ഹിയ സഹകരണ ബാങ്കിന്റെയും സഹെബ്രാവു ദേശ്മുഖ് സഹകരണ ബാങ്കിന്റെയും കാര്യത്തില്‍ ഒരു നിക്ഷേപകന് 50,000 രൂപയും സാംഗ്ലി സഹകാരി ബാങ്കിന്റെ കാര്യത്തില്‍ ഇത് 45,000 രൂപയുമാണ്. ശാരദ മഹിളാ സഹകരണ ബാങ്കിലെ നിക്ഷേപകന് പരമാവധി 7,000 രൂപ പിന്‍വലിക്കാം. അതേസമയം സാഹചര്യങ്ങള്‍ക്കനുസരിച്ച് നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.