14 Jun 2022 5:56 AM GMT
Summary
ഡെല്‍ഹി: സാധുവായ ടിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചതുമായി ബന്ധപ്പെട്ട റെഗുലേറ്ററിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴ ചുമത്തി. ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഡിജിസിഎ നടത്തിയ നിരീക്ഷണത്തിനിടയില്‍ എയര്‍ ഇന്ത്യ ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കാത്ത പ്രത്യേക സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് എയര്‍ലൈന്‍സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും വ്യക്തിഗത ഹിയറിംഗും നടത്തിയിരുന്നതായി ഡിജിസിഎ പ്രസ്താവനയില്‍ […]
ഡെല്‍ഹി: സാധുവായ ടിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചതുമായി ബന്ധപ്പെട്ട റെഗുലേറ്ററിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴ ചുമത്തി.
ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഡിജിസിഎ നടത്തിയ നിരീക്ഷണത്തിനിടയില്‍ എയര്‍ ഇന്ത്യ ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കാത്ത പ്രത്യേക സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് എയര്‍ലൈന്‍സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും വ്യക്തിഗത ഹിയറിംഗും നടത്തിയിരുന്നതായി ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യയ്ക്ക് നയമില്ലെന്നും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും റെഗുലേറ്റര്‍ പറയുന്നു. ഇത് ഗുരുതരമായ ആശങ്കയാണെന്നും ഇതിന്റെ ഭാഗമായി പിഴ ഈടാക്കുകയുമായിരുന്നു. ഇത്തരം പ്രശ്‌നം പരിഹരിക്കുന്നതിന് ഉടനടി സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ എയര്‍ലൈനിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടാല്‍ ഡിജിസിഎ തുടര്‍നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, സാധുവായ ടിക്കറ്റുള്ള ഒരു യാത്രക്കാരന് ബോര്‍ഡിംഗ് നിരസിക്കപ്പെട്ടാല്‍, എയര്‍ലൈന്‍ ഒരു ബദല്‍ ക്രമീകരണമോ നഷ്ടപരിഹാരമോ നല്‍കണം. പ്രസ്തുത യാത്രക്കാരന് ഒരു മണിക്കൂറിനുള്ളില്‍ ഒരു ഇതര ഫ്‌ലൈറ്റ് ക്രമീകരിക്കാന്‍ എയര്‍ലൈന് കഴിയുമെങ്കില്‍, നഷ്ടപരിഹാരം നല്‍കേണ്ടതില്ല.