image

24 Feb 2022 8:48 AM GMT

E-commerce

ഐബി മോണോറ്റാരോയുടെ 26 ശതമാനം ഓഹരികള്‍ സ്വന്തമാക്കാൻ ഇന്ത്യമാര്‍ട്ട്

PTI

ഐബി മോണോറ്റാരോയുടെ 26 ശതമാനം ഓഹരികള്‍ സ്വന്തമാക്കാൻ ഇന്ത്യമാര്‍ട്ട്
X

Summary

ഡെല്‍ഹി: ഇ-കൊമേഴ്സ് സ്ഥാപനമായ ഐബി മൊണോറ്റാരോയുടെ 26 ശതമാനം ഓഹരികള്‍ ബിടുബി ഇ-കൊമേഴ്സായ ഇന്ത്യമാര്‍ട്ട് ഇന്റര്‍മെഷ് 104.2 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഇതി​ന്റെ ഭാ​ഗമായി, ജപ്പാന്‍ ആസ്ഥാനമായുള്ള മോണോറ്റാരോയ്ക്ക് ഐബി മോണോറ്റാരോയില്‍ 51.6 ശതമാനം ഓഹരിയും, പ്രൊമോട്ടര്‍ ഗ്രൂപ്പിനെയും ആദ്യകാല നിക്ഷേപകരെയും പ്രതിനിധാനം ചെയ്യുന്ന എംടെക്സ് എഞ്ചിനീയറിംഗിന് 22.4 ശതമാനം ഓഹരികളും ലഭിക്കും. ഐബി മൊണോറ്റാരോ ഇന്ത്യയില്‍ 'ഇന്‍ഡസ്ട്രി ബയിംങ്' എന്ന ബ്രാൻഡ് നെയിമിലാണ് അറിയപ്പെടുന്നത്. വ്യവസായ-ബിസിനസ് സപ്ലൈസിനു വേണ്ടിയുള്ള ഇ-കൊമേഴ്‌സ് […]


ഡെല്‍ഹി: ഇ-കൊമേഴ്സ് സ്ഥാപനമായ ഐബി മൊണോറ്റാരോയുടെ 26 ശതമാനം ഓഹരികള്‍ ബിടുബി ഇ-കൊമേഴ്സായ ഇന്ത്യമാര്‍ട്ട് ഇന്റര്‍മെഷ് 104.2 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

ഇതി​ന്റെ ഭാ​ഗമായി, ജപ്പാന്‍ ആസ്ഥാനമായുള്ള മോണോറ്റാരോയ്ക്ക് ഐബി മോണോറ്റാരോയില്‍ 51.6 ശതമാനം ഓഹരിയും, പ്രൊമോട്ടര്‍ ഗ്രൂപ്പിനെയും ആദ്യകാല നിക്ഷേപകരെയും പ്രതിനിധാനം ചെയ്യുന്ന എംടെക്സ് എഞ്ചിനീയറിംഗിന് 22.4 ശതമാനം ഓഹരികളും ലഭിക്കും.

ഐബി മൊണോറ്റാരോ ഇന്ത്യയില്‍ 'ഇന്‍ഡസ്ട്രി ബയിംങ്' എന്ന ബ്രാൻഡ് നെയിമിലാണ് അറിയപ്പെടുന്നത്. വ്യവസായ-ബിസിനസ് സപ്ലൈസിനു വേണ്ടിയുള്ള ഇ-കൊമേഴ്‌സ് വ്യാപാരങ്ങളാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. മുപ്പതു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച എല്ലാ ഇടപാടുകളും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യമാര്‍ട്ട്.