- Home
- /
- Industries
- /
- Banking
- /
- വായ്പയില്‍ പഴയ കാര്‍...
Summary
വായ്പ എടുത്ത് പഴയ കാര്‍ വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്.
നിലവിലെ കാര്‍ ഉപയോഗിച്ച് പഴകിയോ? ഉടന്‍ അത് അപ്‌ഗ്രേഡ് ചെയ്യാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലേ? അതിന് വഴിയുണ്ട്. സെക്കന്റ് ഹാന്‍ഡ്...
നിലവിലെ കാര്‍ ഉപയോഗിച്ച് പഴകിയോ? ഉടന്‍ അത് അപ്‌ഗ്രേഡ് ചെയ്യാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലേ? അതിന് വഴിയുണ്ട്. സെക്കന്റ് ഹാന്‍ഡ് കാറിനെ കുറിച്ച് ചിന്തിക്കാം. ബാങ്ക് വായ്പകള്‍ പുതിയ കാറുകള്‍ക്ക് മാത്രമായി ഇപ്പോള്‍ പരിമിതപ്പെടുത്തിയിട്ടില്ല എന്ന് അറിയുക. നേരത്തെയും ഇത്തരം
വായ്പകള്‍ ഉണ്ടായിരുന്നുവെങ്കിലും ധനകാര്യസ്ഥാപനങ്ങള്‍ ഇത് വലിയ തോതില്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. വായ്പ എടുത്ത് പഴയ കാര്‍ വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ബജറ്റിനും താത്്പര്യത്തിനും ഇണങ്ങിയ മോഡലിന് ബാങ്കുകള്‍ വായ്പ
തരുമോ എന്ന് ആദ്യം അറിയേണ്ടതുണ്ട്.
ബാങ്കില്‍ അന്വേഷിക്കാം
അതുകൊണ്ട് ഇക്കാര്യം പരിഗണിക്കുന്നുവെങ്കില്‍ നിങ്ങള്‍ ആദ്യമായി ബാങ്കിനെ സമീപിക്കണം. അല്ലെങ്കില്‍ ഒരോ ബാങ്കുകളുടെയും വെബ്‌സൈറ്റുകള്‍ പരതി ഡൗണ്‍പേയ്‌മെന്റ്, പലിശ, തിരിച്ചടവ്, കാലാവധി ഇവയെല്ലാം മനസിലാക്കണം. പലപ്പോഴും സ്വകാര്യ ബാങ്കുകളാവും ഇത്തരം വായ്പകളില്‍ മുന്‍പന്തിയില്‍.
പൊതുമേഖലാ ബാങ്കുകള്‍ പഴയ കാര്‍വായ്പകള്‍ക്ക് വലിയ താത്പര്യം കാണിക്കാറില്ല.
പലിശ നിരക്ക്
ഇവിടെ പലിശ നിരക്ക് പ്രത്യേകം ശ്രദ്ധിക്കണം. പഴയ വാഹനങ്ങളായതിനാല്‍ വായ്പകള്‍ക്ക് റിസ്‌ക് കൂടുതലാകും. അത് പലിശ നിരക്കിലും നിഴലിക്കും. 12 മുതലാവും ഇവിടെ നിരക്ക് തുടങ്ങുക. ഓര്‍ക്കുക പുതിയ കാര്‍വായ്പകള്‍ക്ക് ഇപ്പോള്‍ ഏഴ് ശതമാനം മുതല്‍ മുകളിലേക്കാണ് പലിശ നിരക്ക്. അതുപോലെ ഡൗണ്‍പേയ്‌മെന്റിന്റെ കാര്യത്തിലും തിരിച്ചടവ് വര്‍ഷത്തിന്റെ കാര്യത്തിലും പുതിയ വാഹന വായ്പയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ടാകും ഇതിന്.
രേഖകള്‍
ഈ വായ്പ എടുക്കുമ്പോഴും ബാങ്കുകള്‍ വിവിധ രേഖകള്‍ ആവശ്യപ്പെടാറുണ്ട്. ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡ്, പാന്‍, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് ഇവയേതെങ്കിലും ഒന്ന് നല്‍കണം. അപേക്ഷയോടൊപ്പം മൂന്ന് ഫോട്ടോയും നല്‍കണം. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ, മൂന്ന് മാസത്തെ ശമ്പള സ്ലിപ്പ്, ഐ ടി റിട്ടേണ്‍ (ശമ്പളക്കാര്‍), രണ്ട് വര്‍ഷത്തെ ബാലന്‍സ്ഷീറ്റ്, ഐ ടി ആര്‍, ബിസിനസ് തെളിയിക്കുന്ന രേഖ (സ്വയം തൊഴില്‍ സംരംഭകര്‍) എന്നിവയും അപേക്ഷയോടൊപ്പം നല്‍കേണ്ടതുണ്ട്. വാഹനം വാങ്ങുന്നതിന് മുമ്പ് വിദഗ്ധനുമായി കൂടിയാലോചിക്കുന്നത് പിന്നീടുള്ള റിസ്‌ക് കുറയ്ക്കും.