ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് യുപിഐയിലൂടെ പണമടയ്ക്കാം

  • ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം യൂസര്‍മാരാണ് വാട്‌സ്ആപ്പിനുള്ളത്
  • പേ യു, റേസര്‍ പേ എന്നിവയുമായി സഹരിച്ചാണ് മെറ്റ പുതിയ സേവനം ലഭ്യമാക്കുന്നത്

Update: 2023-09-20 09:22 GMT

ജി പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ പണമിടപാട് നടത്താന്‍ വാട്‌സ്ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കളെ അനുവദിക്കും.

വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമില്‍ നിന്ന് കൂടുതല്‍ പര്‍ച്ചേസുകള്‍ നടത്താന്‍ ഇതിലൂടെ യൂസര്‍മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.

പുതിയ ഫീച്ചര്‍ മെറ്റ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബെര്‍ഗാണ് അറിയിച്ചത്.

ഓണ്‍ലൈന്‍ പേയ്മെന്റ് സൊല്യൂഷന്‍ പ്രൊവൈഡറായ പേ യു, ബെംഗളൂരു ആസ്ഥാനമായുള്ള റേസര്‍ പേ എന്നിവയുമായി സഹരിച്ചാണ് മെറ്റ പുതിയ സേവനം ലഭ്യമാക്കുന്നത്.

ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം യൂസര്‍മാരാണ് വാട്‌സ്ആപ്പിനുള്ളത്.

Tags:    

Similar News