ട്വിറ്റര്‍ ഡോട്ട് കോം ഇനി ഇല്ല പകരം x.com മാത്രം
- 2022 ഒക്ടോബറിലാണ് ട്വിറ്ററിനെ 44 ബില്യന്‍ ഡോളറിന് ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത്
- പേരും ട്വീറ്റുമൊക്കെ റീ ബ്രാന്‍ഡ് ചെയ്തപ്പോഴും മാറ്റമില്ലാതിരുന്നത് ട്വിറ്റര്‍ ഡോട്ട് കോം എന്ന ഡൊമെയ്‌നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും മാറ്റത്തിനു വിധേയമായി
- ഡൊമെയ്ന്‍ മാറ്റം ഇലോണ്‍ മസ്‌ക് അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ അതിന്റെ വെബ്‌സൈറ്റ് യുആര്‍എല്‍ ട്വിറ്റര്‍ ഡോട്ട് കോമില്‍ നിന്ന് എക്‌സ് ഡോട്ട് കോമിലേക്ക് ഔദ്യോഗികമായി മാറി.
ഇക്കാര്യം ഇലോണ്‍ മസ്‌ക് അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
2022 ഒക്ടോബറിലാണ് ട്വിറ്ററിനെ 44 ബില്യന്‍ ഡോളറിന് ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ട്വിറ്ററിനെ എക്‌സ് എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുകയുമുണ്ടായി.
റീ ബ്രാന്‍ഡ് ചെയ്ത സമയത്ത് ഇനി മുതല്‍ ട്വീറ്റ് ഉണ്ടാകില്ലെന്നും പകരം പോസ്റ്റുകളെന്നായിരിക്കും അറിയപ്പെടുകയെന്നും അറിയിച്ചിരുന്നു. പേരും ട്വീറ്റുമൊക്കെ റീ ബ്രാന്‍ഡ് ചെയ്തപ്പോഴും മാറ്റമില്ലാതിരുന്നത് ട്വിറ്റര്‍ ഡോട്ട് കോം എന്ന ഡൊമെയ്‌നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും മാറ്റത്തിനു വിധേയമായി എക്‌സ് ഡോട്ട് കോമായി മാറിയിരിക്കുകയാണ്.
' എക്‌സ് ' നോട് ഒരു പ്രത്യേക അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് മസ്‌ക്. ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം മസ്‌ക് പറഞ്ഞത് ട്വിറ്ററിനെ എക്‌സ് എന്നു പുനര്‍നാമകരണം ചെയ്യുമെന്നും ഒരു സൂപ്പര്‍ ആപ്പ് ആക്കി മാറ്റിയെടുക്കുമെന്നുമാണ്.
All core systems are now on https://t.co/bOUOek5Cvy pic.twitter.com/cwWu3h2vzr
— Elon Musk (@elonmusk) May 17, 2024