ജിയോബുക്ക് പുതിയ പതിപ്പ് ഓഗസ്റ്റ് അഞ്ചുമുതല്‍ ലഭ്യമാകും
- ലാപ്‌ടോപ്പിന്റെ വില 16,499 രൂപ
- എട്ട് മണിക്കൂറിലധികം ബാറ്ററി ലൈഫ്
- ജിയോബുക്ക് നൈപുണ്യ വികസനത്തിന് സഹായിക്കും
സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സ്മാര്‍ട്ട്ഫോണിന് പിന്നാലെ റിലയന്‍സ് റീടൈൽസിന്റെ സിം-കണക്റ്റഡ് ലാപ്ടോപ്പും. പ്രധാനമായും ഇ-ലേണിംഗ് ഉപകരണമായ ജിയോബുക്ക് ഓഗസ്റ്റ് 5 നു വിപണിയിൽ എത്തും. ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്നതിനു പുറമേ ഇത് എല്ലാ പ്രായത്തിലുമുള്ള പഠിതാക്കള്‍ക്കളുടെ പഠനശ്രമങ്ങളെയും പിന്തുണക്കും..
ഭാരംകുറഞ്ഞ ജിയോബുക്കിന്റെ പുതിയ പതിപ്പിന് 16,499 രൂപയാണ് വില. എട്ട് മണിക്കൂറിലധികം ബാറ്ററി ലൈഫ് അവകാശപ്പെടുന്ന ഒരു 4ജി പവേര്‍ഡ് ലാപ്‌ടോപ്പാണിത്. 100ജിബി ക്ലൗഡ് സ്റ്റോറേജ്, ആന്റി-ഗ്ലെയര്‍ എച്ച്ഡി ഡിസ്പ്ലേ എന്നിവയും കമ്പനി അവകാശപ്പെടുന്നു.
സിന്റെ റിലയന്‍സ് ഡിജിറ്റലിന്റെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകളില്‍ നിന്നും കൂടാതെ ആമസോണ്‍ വഴിയും ഉല്‍പ്പന്നം ലഭ്യമാകും.
അള്‍ട്രാ സ്ലിം ബില്‍റ്റ്, 4ജി എല്‍ടിഇ ,ഡ്യുവല്‍-ബാന്‍ഡ് വൈഫൈ സൗകര്യം, മള്‍ട്ടിടാസ്‌കിംഗിനുള്ള ശക്തമായ ഒക്ടാ കോര്‍ ചിപ്സെറ്റ്, ഇന്‍ഫിനിറ്റി കീബോര്‍ഡ്, വലിയ മള്‍ട്ടി-ജെസ്ചര്‍ ട്രാക്ക്പാഡ് എന്നിവ ജിയോബുക്കിലുണ്ട്.
അതിന്റെ നൂതന ജിയോ ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം, ഡിസൈന്‍, എപ്പോഴും കണക്റ്റുചെയ്തിരിക്കുന്ന സവിശേഷതകള്‍ എന്നിവ ഉപയോഗിച്ച്, ഓരോ വ്യക്തിയുടെയും പഠനാനുഭവം പുനര്‍നിര്‍വചിക്കുമെന്ന് ജിയോ ബുക്ക് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജിയോബുക്ക് ലാപ്ടോപ്പിന്റെ ആദ്യ പതിപ്പ് അവതരിപ്പിച്ചത്.
ജിയോബുക്ക് ആളുകളുടെ പഠന രീതിയെ പരിവര്‍ത്തനം ചെയ്യുമെന്നും വ്യക്തിഗത വളര്‍ച്ചയ്ക്കും നൈപുണ്യ വികസനത്തിനും പുതിയ അവസരങ്ങള്‍ തുറക്കുമെന്നും റിലയന്‍സ് റീട്ടെയില്‍ വക്താവ് പറഞ്ഞു. എല്ലാ പഠന ശ്രമങ്ങള്‍ക്കും അസാധാരണമായ ഒരു പ്ലാറ്റ്‌ഫോം' നല്‍കാന്‍ ജിയോബുക്ക് ലക്ഷ്യമിടുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിലെ റിസര്‍ച്ച് വൈസ് പ്രസിഡന്റ് നീല്‍ ഷായുടെ അഭിപ്രായത്തില്‍, 'യുഎസിനുള്ള ഉത്തരം ക്രോം ബുക്ക് എന്നതുപോലെ ജിയോബുക്കാണ് ഇന്ത്യയുടെ ഉത്തരം'.
ഈ മാസം ആദ്യം, ജിയോ 999 രൂപയ്ക്ക് ഇന്റര്‍നെറ്റ് പ്രവര്‍ത്തനക്ഷമമാക്കിയ ജിയോ ഭാരത് ഫോണുകള്‍ അവതരിപ്പിച്ചിരുന്നു. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ക്കും 14 ജിബി ഡാറ്റയ്ക്കുമായി 123 രൂപയുടെ കുറഞ്ഞ പ്രതിമാസ പ്ലാന്‍ അവര്‍ അവതരിപ്പിച്ചു.
999 രൂപയ്ക്ക്, ജിയോ ഭാരത് 'ഇന്റര്‍നെറ്റ് പ്രവര്‍ത്തനക്ഷമമാക്കിയ ഫോണിനുള്ള ഏറ്റവും കുറഞ്ഞ എന്‍ട്രി വില ആയാണ് സ്ഥാനം പിടിച്ചത്. ജി മുക്തമായ ഭാരതം സൃഷ്ടിക്കുന്നതിനായാണ് ഭാരത് ഫോണുകള്‍ അവതരിപ്പിച്ചത്. ഇന്ത്യയില് 250 ദശലക്ഷം 2ജി ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.