ആർക്കും വാട്സാപ്പ് ബ്രോഡ് കാസ്റ്റിംഗ് ചാനലുകൾ തുടങ്ങാം

  • ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ ആർക്കും തുടങ്ങാം
  • ഇന്ത്യൻ ക്രിക്കറ്റ് ടീമും നിരവധി പ്രശസ്തരും ചാനൽ ആരംഭിക്കുന്നു
  • ചാനൽ വഴി ആർക്കും അപ്ഡേറ്റുകൾ നല്കാൻ കഴിയും

Update: 2023-09-15 11:33 GMT

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് സംവിധാനമായ വാട്സാപ് ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ വാട്സാപ്പ് ചാനലുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. കത്രിന കൈഫ്‌, ദിൽജിത് ദോസഞ്ച്, അക്ഷയ്കുമാർ, വിജയ് ദേവർകൊണ്ട, നേഹ കക്കർ തുടങ്ങി നിരവധി പ്രശസ്തരും ഇന്ത്യൻ ക്രിക്കറ്റ് ടീമും വാട്സാപ്പ് ചാനലുകൾ ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പോലെ തന്നെ സ്ഥാപനങ്ങൾ, കായിക ടീമുകൾ കലാകാരന്മാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസ് തുടങ്ങി ആർക്കും വാട്സാപ്പ് ചാനെൽ തുടങ്ങി അപ്ഡേറ്റുകൾ നല്കാൻ ഇത് വഴി സാധിക്കും. വാട്സാപ്പ് ചാനലുകൾ വൺ വേ ബ്രോഡ്കാസ്റ്റിംഗ് ടൂൾ ആയിരിക്കും. അതായത് തിരിച്ച് സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല.

ആർക്കും ചാനൽ ആരംഭിക്കാം

പ്രശസ്തരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപ്ഡേറ്റുകൾ നൽകാൻ സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് സേവനം നൽകുക എന്നതാണ് വാട്സാപ്പ് ചാനലിന്റെ ലക്‌ഷ്യം. ചാനലുകൾ ചാറ്റിൽ നിന്ന് വ്യത്യസ്തമാണ്. ഒരു വ്യക്തി ഫോളോ ചെയ്യുന്നത് ആരെയൊക്കെയാണെന്നു മറ്റുള്ളവർക്ക് കാണാൻ കഴിയില്ല. അഡ്മിന്റെയും ഫോളോവേഴ്സിന്റെയും സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർക്ക് ലഭ്യമാവില്ല.

ചാനലുകൾ ആഗോള തലത്തിൽ ലഭ്യമാവുമ്പോൾ ഉപയോക്താക്കൾക് അവരുടെ രാജ്യത്തിലുള്ള അവർക്കാവശ്യമുള്ള ചാനലുകൾ ഫോളോ ചെയ്യാൻ കഴിയും. ഏറ്റവും കൂടുതൽ പുതിയതും സജീവമായതും ജനപ്രിയമായതുമായ ചാനലുകൾ കാണാം. ഉപയോക്താക്കൾക്ക് ഇമോജികൾ ഉപയോഗിച്ച് പ്രതികരിക്കാനും പ്രതികരണങ്ങളുടെ എണ്ണവും കാണാൻ സാധിക്കും. ചാനൽ തുടങ്ങുന്ന ആളിന് തന്റെ ഫോളോവേർക്ക് സ്വകാര്യ സന്ദേശം അയക്കാൻ കഴിയും.

അഡ്മിന്മാർക്ക് അപ്ഡേറ്റുകളിൽ 30 ദിവസം വരെ മാറ്റങ്ങൾ വരുത്താൻ കഴിയും. ഒരു അപ്ഡേറ്റ് ചാനലുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ ഫോർവേഡ് ചെയ്യുമ്പോൾ ചാനലിന്റെ ലിങ്കും ഉൾപ്പെടുന്നതിനാൽ കൂടുതൽ ആളുകൾക്കു ചാനലിനെ പറ്റി അറിയാനും സാധിക്കും

ഏതാനും ആഴ്ചകൾക്കുള്ളിൽ ചാനലുകൾ ആഗോള തലത്തിൽ വ്യാപിക്കുന്നതിനാൽ ഉപയോക്താകളിൽ നിന്നുള്ള ഫീഡ്ബാക്ക് അടിസ്ഥാനമാക്കി കൂടുതൽ ഫീച്ചറുകൾ ചേർക്കും. 


ബ്രോഡ്കസറ്റ്  

Tags:    

Similar News