ഫോൺ മറന്നോളൂ ,വാട്സാപ്പ് ഇനി സ്മാർട്ട് വാച്ചിൽ !
- ഗൂഗിൾ വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകൾക്കായുള്ള പ്രത്യേക ആപ്പ്
- ആപ്പിൾ വാച്ച് പിന്തുണക്കില്ല
- ഫോണുമായി കണക്ട് ചെയ്യേണ്ട ആവശ്യമില്ല
ഫോൺ എടുക്കാൻ മറന്നോ? കയ്യിൽ സ്മാർട്ട് വാച്ചുണ്ടോ? പേടിക്കണ്ട വാട്സാപ്പ് സന്ദേശങ്ങൾ മിസ്സാവില്ല. അതിനു എന്താണ് വേണ്ടതെന്നു നോക്കാം
ഇൻസ്റ്റന്റ് മെസ്സേജിങ് അപ്ലിക്കേഷൻ ആയ വാട്സാപ്പ് ഗൂഗിൾ വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകൾക്കായുള്ള പ്രത്യേക ആപ്പ് പ്രഖ്യാപിച്ചു. വാട്സാപ്പ് സന്ദേശങ്ങൾക്ക് മറുപടി നൽകാനും സ്മാർട്ട് വാച്ചിൽ നിന്ന് നേരിട്ട് ഇന്റർ നെറ്റ് കോളുകൾ എടുക്കാനും സാധിക്കും. ടെക്സ്റ്റുകൾ,ഇമോജികൾ, ശബ്ദ സന്ദേശങ്ങൾ എന്നിവ അയക്കാനും സ്വീകരിക്കാനും ഈ ആപ്പ് വഴി സാധിക്കും. ഫോൺ വാച്ചിലേക്ക് കണക്ട് ചെയ്യേണ്ടതില്ല. വാട്സാപ്പിന് പുറമെ സ്പോട്ടിഫൈ, പെലോട്ടൺ തുടങ്ങിയ തേർഡ് പാർട്ടി വെയർ ഒഎസ് അപ്പുകളും ഇപ്പോൾ സ്മാർട്ട് വാച്ചിൽ ലഭ്യമാണ്.
ആപ്പിൾ വാച്ചിൽ ലഭിക്കുമോ
നിലവിൽ ആപ്പിൾ വാച്ചിൽ വാട്സാപ്പ് ആപ് ലഭിക്കില്ല . ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് വാട്സാപ്പ് സന്ദേശങ്ങൾ അയക്കാനോ കോളുകൾ എടുക്കാനോ സാധിക്കില്ല. എന്നാൽ ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ വാച്ചിൽ ഇൻകമിങ് സന്ദേശങ്ങൾ സ്വീകരിക്കാനും പ്രതികരിക്കാനുംസാധിക്കും. അതിന് വേണ്ടി ഐഫോണുകളിൽ പ്രത്യേക ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. ആപ്പിൾ സ്വന്തമായി ചാറ്റ്ബോട്ട് വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അതിനായി ലാംഗ്വേജ് മോഡൽ വികസിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്