സന്ദേശങ്ങള്‍ അപ്രത്യക്ഷമാകാതെ നോക്കാം, വാട്സാപ്പില്‍ 'കെപ്റ്റ് മെസേജ്' ഫീച്ചര്‍ വന്നേക്കും
- വാട്സാപ്പിനെ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്ത് വിടുന്ന വാ ബീറ്റാ ഇന്‍ഫോ എന്ന പോര്‍ട്ടലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
അയയ്ക്കുന്ന സന്ദേശങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ (മെസേജ് ഡിസപ്പിയറിംഗ്) 2021 ഓഗസ്റ്റില്‍ വാട്സാപ്പ് അവതരിപ്പിച്ചതിന് പിന്നാലെ അതിന് ടെക്ക് ലോകത്ത് ഒട്ടേറെ അഭിനന്ദനങ്ങളുമെത്തി.
എന്നാല്‍ ഇത് ചില സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ആശങ്ക ഉയര്‍ന്നതിന് പിന്നാലെ ഇത്തരം സന്ദേശങ്ങള്‍ സൂക്ഷിക്കാനുള്ള കെപ്റ്റ് മെസേജ് ഫീച്ചര്‍ കമ്പനി ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് വന്നുകഴിഞ്ഞു.
വാട്സാപ്പിനെ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്ത് വിടുന്ന വാ ബീറ്റാ ഇന്‍ഫോ എന്ന പോര്‍ട്ടലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഫീച്ചര്‍ വന്നുകഴിഞ്്ഞാല് നിശ്ചിത സമയം കഴിഞ്ഞാലും സന്ദേശം ചാറ്റില്‍ സൂക്ഷിച്ച് വെക്കാന്‍ സഹായിക്കും. ഇനി സന്ദേശം കളയാനാണെങ്കില്‍ അങ്ങനെ ചെയ്യാന്‍ അണ്‍കീപ്പ് എന്ന ഓപ്ഷനും ഇതില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരത്തില്‍ സൂക്ഷിച്ച് വെക്കുന്ന സന്ദേശങ്ങള്‍ക്ക് ഒരു ബുക്ക് മാര്‍ക്ക് ഐക്കണ്‍ പോലാകും പുതിയ ഫീച്ചര്‍ ദൃശ്യമാകുക. ക്യു ആര് കോഡ് ഉപയോഗിച്ച് ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചര്‍ വാട്സാപ്പ് ഉടന്‍ പുറത്തിറക്കിയേക്കുമെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം കമ്പനിയില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭ്യമായിട്ടില്ല.