വാട്സാപ്പ് ബിസിനസിൽ 'സ്റ്റാറ്റസ് ആർക്കൈവ്' 30 ദിവസം വരെ സ്റ്റാറ്റസുകൾ സൂക്ഷിച്ചു വെക്കാം
- 30 ദിവസം വരെ സ്റ്റാറ്റസ് ആർക്കൈവിൽ ഉണ്ടാവും
- ആൻഡ്രോയിഡ് പതിപ്പ് 2.23.11.18 വാട്ട്‌സ്ആപ്പ് ബിസിനസ് ബീറ്റയിൽ ഈ ഫീച്ചർ ലഭ്യമാണ്
- സ്റ്റാറ്റസ് ടാബിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തുക
ലോകമെമ്പാടും ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് അപ്ലിക്കേഷൻ ആയ വാട്സാപ്പിൽ പുതിയ ഫീച്ചറുകൾ വന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി വാട്സാപ്പ് ബിസിനസ്സിൽ 'സ്റ്റാറ്റസ് ആർക്കൈവ് 'എന്ന പുതിയ ഫീച്ചർ ഒരുങ്ങിക്കൊണ്ടിരിക്കുന്നുവെന്നു റിപ്പോർട്ട്. ബിസിനസ്സുകാർക്കും സാധാരണ ഉപയോക്താക്കള്ക്കും ഒരു പോലെ ഉപയോഗപ്രദമാണ് ഈ ഫീച്ചർ.
ബിസിനസ്സിനായി വാട്സാപ്പ് സ്റ്റാറ്റസ് ആർക്കൈവ്
ബിസിനസ്സുകാരെ ആണ് കൂടുതലും ഈ ഫീച്ചർ ലക്‌ഷ്യം വെക്കുന്നത്. സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചു വെക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. നിലവിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ 24 മണിക്കൂർ കഴിഞ്ഞാൽ അപ്രത്യക്ഷമാവും. എന്നാൽ ഈ ഫീച്ചർ മുഖേന ഭാവിയിൽ ഉപയോഗിക്കാൻ കഴിയുന്ന വിധം നമ്മുടെ സ്റ്റാറ്റസുകൾ സ്വയം സൂക്ഷിച്ചു വെക്കും.
ഈ ഫീച്ചർ വഴി ബിസിനസുകാർക്ക് അവരുടെ സ്റ്റാറ്റസുകൾ വീണ്ടും വീണ്ടും ഉപയോക്താക്കളിലേക്കു എത്തിക്കാൻ കഴിയും. സമയവും ലാഭിക്കാൻ കഴിയും .നിലവിൽ പരീക്ഷണ ഘട്ടത്തിൽ ആണ് സ്റ്റാറ്റസ് ആർക്കൈവ് ഫീച്ചർ. സ്റ്റാറ്റസ് ടാബിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തുക. 24 മണിക്കൂറിനു ശേഷം സ്റ്റാറ്റസ് ആയി ഇട്ടിരിക്കുന്ന വീഡിയോകളും ഫോട്ടോകളും 30 ദിവസം വരെ സ്റ്റാറ്റസ് ആർക്കൈവിൽ ഉണ്ടാവും. സ്റ്റാറ്റസ് ടാബിലെ മെനുവിൽ ഇത് എപ്പോൾ വേണമെങ്കിലും കാണാനും വീണ്ടും സ്റ്റാറ്റസ് ആക്കുവാനും സാധിക്കും.
റിപ്പോർട്ട് പ്രകാരം ഈ ഫീച്ചർ ബീറ്റാ ടെസ്റ്റിംഗ് ഘട്ടത്തിൽ ആണ് .നിലവിൽ തെരെഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ ഇത് ലഭ്യമാവു.ആൻഡ്രോയിഡ് പതിപ്പ് 2.23.11.18 വാട്ട്‌സ്ആപ്പ് ബിസിനസ് ബീറ്റയിൽ ഈ ഫീച്ചർ ലഭ്യമാണ്.
വാട്സാപ്പ് ഈ അടുത്തകാലത്തായി ധാരാളം ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.മെസ്സേജ് എഡിറ്റ് ,സ്ക്രീൻ ഷെയർ തുടങ്ങി വിവിധ ഫീച്ചറുകൾ കമ്പനി വാഗ്‌ദാനം ചെയ്തിരുന്നു