പുതു തലമുറയ്ക്ക് വിർച്വൽ അനുഭവം നൽകാൻ ആദ്യ ലൈഫ് വേഴ്സ് സ്റ്റുഡിയോയുമായി എസ്ബിഐ ലൈഫ്
- എസ് ബി ഐ ലൈഫിന്റെ ആദ്യത്തെ ലൈഫ് വേഴ്സ് സ്റ്റുഡിയോ
- ഉപയോക്താക്കൾക്ക് അവരുടെ അവതാരുകൾ സൃഷ്ടിക്കാം
- എസ് ബി ഐ ലൈഫ് കോർപ്പറേറ്റ് വെബ്സൈറ്റിലെ എബൌട്ട് അസ് വിഭാഗത്തിൽ ലൈഫ് വേഴ്സ് ലഭ്യമാകും. എസ് ബി ഐ ലൈഫ് കോർപ്പറേറ്റ് വെബ്സൈറ്റിലെ എബൌട്ട് അസ് വിഭാഗത്തിൽ ലൈഫ് വേഴ്സ് ലഭ്യമാകും.
എസ്ബിഐ ലൈഫ് ഇൻഷുറൻസ് യുവ ഇന്റർനെറ്റ് ഉപഭോയ്ക്താകൾക്കായി മെറ്റാവേഴ്സിൽ തങ്ങളുടെ ആദ്യത്തെ ലൈഫ് വേഴ്സ് സ്റ്റുഡിയോ ആരംഭിച്ചു. പുതിയ തലമുറയിലെ ഉപഭോക്താക്കളുമായി സംവാദിക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു.
ജീവനക്കാരെയും ഉപഭോക്താക്കളെയും വലിയ തോതിൽ ശാക്തീകരിക്കുന്നതിനായാണ് , എസ്‌ബിഐ ലൈഫിന്റെ 'ലൈഫ്‌വേഴ്‌സ് സ്റ്റുഡിയോ' അവതരിപ്പിക്കുന്നത്. എസ് ബി ഐ ലൈഫിന്റെ ലൈഫ് വേഴ്സ് സ്റ്റുഡിയോ ഉപയോക്താക്കൾക്ക് വ്യത്യസ്ത തരത്തിലുമുള്ള ആളുകളുമായി ഇടപെടുന്നതിന് സാധിക്കുന്നു.
എസ് ബി ഐ ലൈഫിന്റെ ആദ്യ ലൈഫ് വേർസ് സ്റ്റുഡിയോ ഉപയോക്താക്കളുടെ ഓൺലൈൻ ഇടപടലുകളിൽ വിപ്ലവം സ്‌ഷ്ടിക്കാൻ ഒരുങ്ങുകയാണ്. ഉപയോക്താക്കൾക്ക് അവരുടെ അവതാറുകൾ സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് എസ്‌ബിഐ ലൈഫിന്റെ 'ലൈഫ് വേഴ്സ് സ്റ്റുഡിയോ. രസകരമായ അവതാറുകളുടെ വിശാലമായ ശ്രേണിയിൽ നിന്ന് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും അവരുടെ അവതാറുകളിലൂടെ സർഗ്ഗാത്മകതയെ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കാനും കഴിയും. സമാന ചിന്താഗതിക്കാരായ വ്യക്തികളുടെ കമ്മ്യൂണിറ്റികൾ പരിപോഷിപ്പിക്കുന്നതിലൂടെ തത്സമയം സംവദിക്കാൻ കഴിയും
അൻഷുല കപൂർ,ദുർജോയ് ദത്ത, അനുഷ്‌ക റാത്തോഡ്, തേജസ് ജോഷി തുടങ്ങിയ പ്രശസ്ത വ്യക്തിത്വങ്ങളെ ഉപയോഗിച്ച് ആകർഷകമായ ഉള്ളടക്കവും കഥകളുംലൈഫ് വേഴ്സ് വഴി അവതരിപ്പിക്കും.എസ് ബി ഐ ലൈഫ് കോർപ്പറേറ്റ് വെബ്സൈറ്റിലെ എബൌട്ട് അസ് വിഭാഗത്തിൽ ലൈഫ് വേഴ്സ് ലഭ്യമാകും.